ഗ്യാരണ്ടി സമയത്ത് തകരാറിലായ ബാറ്ററി മാറ്റി നല്‍കിയില്ല. എക്‌സൈഡ് കമ്പനി 210000 രൂപാ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി. പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദൃശ്യചാനല്‍ കമ്പനി നല്‍കിയ പരാതിയിലാണ് കോട്ടയം ഉപഭോക്തൃ കോടതി വിധി.
ഓഫീസ് ആവശ്യത്തിലേക്ക് കമ്പനി വാങ്ങിയ 20 ബാറ്ററികള്‍ ആറ് മാസത്തിനുള്ളില്‍ തകരാറിലാവുകയും മാറ്റി നല്‍കണമെന്ന് ആവശ്യപെട്ടിട്ടും എക്‌സൈഡ് ബാറ്ററിനിര്‍മ്മാതാക്കള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് കോട്ടയം ഉപഭോക്തൃകോടതിയെ സമീപിച്ചത്. കൃത്യമായ രീതിയിലുള്ള ചാര്‍ജിംഗുംപരിപാലനവും നല്‍കാത്തതിനെതുടര്‍ന്നാണ് ബാറ്ററി തകരാറിലായതെന്ന എക്‌സൈഡ് കമ്പനിയുടെ വാദം കോടതി തള്ളി.
കോട്ടയം ഉപഭോക്തൃ കോടതി വാദിക്ക് നഷ്ടപരിഹാരവും കോടതി ചിലവും ഉള്‍പെടെ 210000 രൂപ നല്‍കണമെന്ന് ഉത്തരവിട്ടു. വാദിക്ക് വേണ്ടി അഡ്വ ബിജു ഇളംതുരുത്തിയില്‍,അഡ്വ ബിസ്സി മോന്‍ ചെമ്പന്‍കുളം , അഡ്വ ബിബിന്‍ മാടപ്പള്ളി, അഡ്വ മറിയ തോമസ്, അഡ്വ അഞ്ചിത എലിസബത്ത് കുര്യന്‍ എന്നിവര്‍ ഹാജരായി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments