Latest News
Loading...

റുബിന നാസറിൻ്റെ വിജയം . ഈരാറ്റുപേട്ടയിൽ ആഹ്ലാദ പ്രകടനം നടത്തി.


ഈരാറ്റുപേട്ട നഗരസഭ കുഴിവേലി വാർഡിലെ ഉപതിരഞ്ഞടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി  മൽസരിച്ച് വിജയിച്ച മുസ്ലിം ലീഗിലെ റുബിന നാസറിൻ്റെ ഉജ്ജല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നഗരത്തിൽ യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി


പ്രകടനത്തിന് കോൺഗ്രസ്, മുസ്ലിം ലീഗ്, വെൽഫയർ പാർട്ടി, കേരള കോൺഗ്രസ് നേതാക്കൾ നേതൃത്വം നൽകി. 
പ്രകടനത്തിന് ശേഷം ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ യു.ഡി.എഫ് നഗരസഭ ചെയർമാൻ പി.എച്ച്.നൗഷാദ് അധ്യക്ഷത വഹിച്ചു. 




 കൺവീനർ റാസി ചെറിയ വല്ലം സ്വാഗതം പറഞ്ഞു.
നഗരസഭ അധ്യക്ഷ സു ഹുറ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എ. മാഹിൻ, 




ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി. ബാസിത് ,ജില്ലാ യൂത്ത് ലീഗ് പ്രസിഡൻ്റ് അഡ്വ.വി.പി.നാസർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ.കെ.സാദിഖ്, മുസ്ലിം ലീഗ് നഗരസഭ പ്രസിഡൻ്റ് കെ.എ.മുഹമ്മദ് ഹാഷിം, ജനൽ സെക്രട്ടറി വി.എം.സി റാജ്, വനിതാ ലീഗ് ജില്ലാ പ്രസിഡൻ്റ്‌ ഷഹു ബാനത്ത് റുബിന നാസർ ,ടീച്ചർ ,



കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനസ് നാസർ ,കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് റസീം മുതുകാട്ടിൽ, നാസർ വെള്ളൂ പറമ്പിൽ, അബ്സാർ മുരിക്കോലിൽ ,വി.എ.ഹസീബ് ,ഒ ബി യഹ് യ ,യൂസഫ് ഹിബ എന്നിവർ പ്രസംഗിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments