ദേശീയ സ്കൂൾ കായികമേളയിൽ പങ്കെടുത്ത് സ്വർണ്ണം വെള്ളി മെഡലുകൾ നേടിയ പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കായികതാരങ്ങളായ മിലൻ സാബു കെവിൻ ജിനു സാബിൻ ജോർജ് എന്നിവരെയും നാഷണൽ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച റോസ് മരിയ ബേബി, അർജുൻ എം. പട്ടേരിൽ എന്നീ വിദ്യാർത്ഥികളെയും ആദരിച്ചു.
ദേശീയ സ്കൂൾ ഗെയിംസിൽ 3 സ്വർണ്ണ മെഡലും 1 വെള്ളിയും 1 വെങ്കലവും അടക്കം 5 മെഡലുകളാണ് പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക താരങ്ങൾ നേടിയത്. 68-ാമത് ദേശീയ സ്കൂൾ ഗെയിംസിൽ 5 മെഡലുകൾ നേടിയ കേരളത്തിലെ ഏക സ്കൂളാണ് പാലാ സെൻ്റ്.തോമസ്.
സ്കൂൾ മാനേജർ വെരി റവ. ഡോക്ടർ ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിച്ച സമ്മേളനം മുൻസിപ്പൽ ചെയർമാൻ ശ്രീ ഷാജു തുരുത്തൻ ഉദ്ഘാടനം ചെയ്തു.
പാലാ ഇന്റർനാഷണൽ ജിം മാനേജിങ് ഡയറക്ടർ ശ്രീ ബേബി പ്ലാക്കൂട്ടം മുഖ്യ പ്രഭാഷണം നടത്തി. ദേശീയ സ്കൂൾ ഗെയിംസ് ജേതാക്കൾക്ക് സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നൽകുന്ന പതിനായിരം രൂപ വീതമുള്ള ക്യാഷ് അവാർഡും മെഡലുകളും പാലാ മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ബൈജു കൊല്ലംപറമ്പിൽ സമ്മാനിച്ചു.
പരിശീലകരായ ശ്രീമതി. സൗമി സിറിയക്,ശ്രീ കെ പി സതീഷ് കുമാർ, ഡോ. തങ്കച്ചൻ മാത്യു, ഡോ. ബോബൻ ഫ്രാൻസിസ് എന്നിവരെ പ്രത്യേകം ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു, ഹെഡ്മാസ്റ്റർ റവ.ഫാ. റെജി തെങ്ങുംപള്ളിൽ, PTA പ്രസിഡൻറ് ശ്രീ വി എം തോമസ്, കായികാധ്യാപകൻ ഡോ. ബോബൻ ഫ്രാൻസിസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ ചെയർപേഴ്സൺ കുമാരി ആഷ്ലിൻ മരിയ കൃതജ്ഞത അർപ്പിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments