Latest News
Loading...

വെഞ്ചിരിപ്പുകര്‍മ്മം നിര്‍വഹിച്ചു



നവീകരിച്ച കുന്നോന്നി സെന്റ് ജോസഫ് പള്ളി,  കല്‍ക്കുരിശ്, കൊടിമരം, മുത്തിയമ്മ ഗ്രോട്ടോയുടെയും വെഞ്ചിരിപ്പ് ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു. രാവിലെ 7-30 ന് കുറവിലങ്ങാട് ആര്‍ച്ച്പ്രിസ്റ്റ് റവ.ഡോ.അഗസ്റ്റിന്‍ കൂട്ടിയാനി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി



 9.15 ന് പള്ളി അങ്കണത്തില്‍ എത്തിയ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് മാര്‍ ജോസഫ്, ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവരെ വിശ്വാസികള്‍ ചേര്‍ന്ന് സ്വീകരിച്ചു.  തുടര്‍ന്ന് നവീകരിച്ച പള്ളിയുംമോണ്ടളവും, പള്ളിക്കുള്ളില്‍ പുതിയതായി സ്ഥാപിച്ച രൂപകൂടുകളും രൂപങ്ങളും വെഞ്ചിരിച്ചു. തുടര്‍ന്ന് കല്‍ക്കുരിശ് , കൊടിമരം , മുത്തിയമ്മഗ്രോട്ടോയുടെ വെഞ്ചിരിപ്പും നിര്‍വഹിച്ചു. 



വികാരി ഫാ മാത്യു പീടികയില്‍, പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ വികാരി ഫാ.തോമസ് പനയ്ക്കകുഴി, പെരിങ്ങുളം പള്ളി വികാരി ഫാ. ജോര്‍ജ് മടുക്കാവില്‍, ഫാ. ജോര്‍ജ് പുല്ലുകാലായില്‍, ഫാ. ഷാജി കൊച്ചുപുര, ഫാ.ഡിനില്‍ പുല്ലാട്ട്, ഫാ. ജോണ്‍ വടക്കേല്‍, ഫാ,ജെയിസ് വയലിക്കുന്നേല്‍ തുടങ്ങിയവരും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു. 






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments