ജനങ്ങളെ കൊള്ളയടിച്ച് ആര്‍ഭാടവും ധൂര്‍ത്തും കൈ മുതലാക്കി ഭരണം നടത്തുന്ന ജനവിരുദ്ധനാണ് പിണറായി വിജയനെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വൈദുത ചാര്‍ജ് വര്‍ദ്ധനവ് എന്നും കെ.പി.സി.സി. നിര്‍വഹണ സമിതി അംഗം തോമസ് കല്ലാടന്‍. ഈരാറ്റുപേട്ട വൈദ്യുതി ഓഫീസ് പടിക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു. അദ്ദേഹം.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് അഡ്വ.സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി. അഡ്വ ജോമോന്‍ ഐക്കര, ജോര്‍ജ് ജേക്കബ്, അഡ്വ വി.എം. മുഹമ്മദ് ഇല്യാസ്, പി.എച്ച് നൗഷാദ്, മണ്ഡലം പ്രസിഡണ്ടുമാരായ അനസ് നാസര്‍, റോജി മുതിരേന്തിക്കല്‍, റോയി തുരുത്തേല്‍, ഹരിമണ്ണ് മഠം, എബി ലൂക്കോസ്, കെ.സി.ജയിംസ്, ഓമന ഗോപലന്‍ എന്നിവര്‍ സംസാരിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments