കിസാൻ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗ്രാമോത്സവത്തിനു തുടക്കമായി. KSS മീനച്ചിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മീനച്ചിൽ ഓക്സിജൻ പാർക്കിൽ വെച്ച് മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ജോയി ജോസഫ് മുക്കൻ തോട്ടം അധ്യക്ഷത വഹിച്ചു. ലൂയിസ് കുരുവിള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജനറൽ സെക്രട്ടറി തോമസ് മാത്യു യോഗത്തിൽ സ്വാഗതം ആശംസിച്ചു. മീനച്ചിൽ പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് എംഎൽഎ വിതരണം ചെയ്തു. ജോർജ് ആന്റണി ഏറത്ത് മുട്ടത്ത് കുന്നേൽ ആണ് അവാർഡിന് അർഹനായ മികച്ച കർഷകൻ. കറുത്തേടത്തു പി പത്മനാഭൻ നായർ മെമ്മോറിയൽ ക്യാഷ് അവാർഡും മൊമെന്റോയും ആണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്പാക്കൽ മുഖ്യപ്രഭാഷണം നടത്തി.
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോർജ് ക്രിസ്തുമസ് ആഘോഷ ഉദ്ഘാടനവും കിസാൻ സർവീസ് സൊസൈറ്റിയുടെ കലണ്ടർ വിതരണവും നിർവഹിച്ചു.
മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സോജൻ തൊടുകയിൽ ദേശീയ കർഷക ദിന സന്ദേശം നൽകി. ബ്ലോക്ക് മെമ്പർ ഷിബു പൂവേലി, മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോയ്കുഴിപ്പാല, സാജോ പൂവത്താനി, പഞ്ചായത്ത് മെമ്പർ നളിനി ശ്രീധരൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ ട്രഷറർ ജോൺസൺ അറക്കൽ കൃതജ്ഞത രേഖപ്പെടുത്തി.
ഗ്രാമോത്സവത്തിന്റെ ഭാഗമായി കൃഷിവിധത്തിലുള്ള ക്ലാസുകൾ കൃഷി ഫെയറുകൾ മെഡിക്കൽ ക്യാമ്പുകൾ വിള ഇൻഷുറൻസ്, ഇൻഷുറൻസ് അംഗങ്ങളെ ചേർക്കൽ തുടങ്ങിയ വിവിധ പരിപാടികൾ നടപ്പാക്കും. 2020ൽ രൂപംകൊണ്ട കിസാൻ സർവീസ് സൊസൈറ്റി 5 വർഷം പിന്നിടുകയാണ്.
കർഷകർക്കും കാർഷികേതര ആവശ്യങ്ങൾക്ക് മായി രൂപം കൊണ്ട ഈ സന്നദ്ധസംഘടന കേരളത്തിൽ 246 പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളും 11 ഇതര സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിൽ 10 ഇടങ്ങളിലും ചാപ്റ്ററുകൾ ഉണ്ട്.
കിസാൻ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ജോയി ജോസഫ് മൂക്കൻ തോട്ടം, കോട്ടയം ജില്ല പ്രസിഡൻറ് അജിത്ത് വർമ്മ, ജില്ലാ സെക്രട്ടറി ഫിലിപ്പ് ജോൺ, മീനച്ചിൽ യൂണിറ്റ് സെക്രട്ടറി തോമസ് മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments