കാണക്കാരി ഗ്രാമ പഞ്ചായത്തിനെ ദീൻ ദയാൽ ഉപാദ്ധ്യായ ശശാക്തീകരൺ ദേശീയ പഞ്ചായത്ത് അവാർഡിൻ്റെ പരിഗണനയിൽ കേരളത്തിൽ നിന്നും ഒന്നാമതായി തെരഞ്ഞെടുത്തു. ക്ലീൻ ആൻഡ് ഗ്രീൻ പഞ്ചായത്ത് തീമിലാണ് കാണക്കാരി ഗ്രാമ പഞ്ചായത്തിനെ അവാർഡിനായി പരിഗണിക്കുന്നത്. വെയിസ്റ്റ് മാനേജ്മെൻ്റ്, സസ് സ്റ്റയിനബിൾ അഗ്രിക്കൾച്ചർ, ക്ലീൻ എനർജി, പരിസ്ഥിതി സംരക്ഷണം , ടോയ്ലറ്റ് നിർമ്മാണം,ടേക്ക് എ ബ്രേക്ക് നിർമ്മാണം. എല്ലാ വിധ സജ്ജീകരണങ്ങളുമുള്ള പ്ലാസ്റ്റിക് കളക്ഷൻ സെൻ്റർ
ജൈവ വേസ്റ്റുകളുടെ സംസ്കരണ സംവിധാനങ്ങൾ തോടുകളുടെയും കുളങ്ങളുടെയും സംരക്ഷണ പ്രവർത്തനങ്ങൾ,
സോളാർ എനർജി പ്രയോജനപ്പെടുത്തിയുള്ള ഉർജ്ജ സംരക്ഷണം, കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ, ബണ്ട് ബലപ്പെടുത്തൽ,നെൽ കൃഷി പ്രോത്സാഹന പ്രവർത്തനങ്ങൾ, പുരയിട കൃഷി പ്രോത്സാഹന പ്രവർത്തനങ്ങൾ, തോട് കൈത്തോട് നവീകരണ പ്രവർത്തനങ്ങൾ, പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ബോട്ടിൽ ബൂത്ത് സ്ഥാപിച്ചത്, മിനി എംസിഎഫുകൾ സ്ഥാപിച്ചത്, ഹരിത കർമ്മസേനാ പ്രവർത്തനങ്ങൾ, പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കാതിരിക്കാൻ സ്വീകരിച്ച നടപടികൾ, മാലിന്യം നിക്ഷേപിച്ചവരിൽ നിന്നും ഫൈൻ ഈടാക്കിയ നടപടികൾ, ഒഡിഎഫ് പദവി നിലനിർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ,കാണക്കാരി ഗ്രാമപഞ്ചായത്ത് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി ജൈവമാലിന്യ സംസ്കരണത്തിനായി കാണക്കാരി ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ കോമ്പൗണ്ടിലും,ഫാമിലി ഹെല്‍ത്ത് സെന്‍ററിലും തൂമ്പൂര്‍മൂഴി മോഡല്‍ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് .
മാലിന്യ സംസ്കരണ രംഗത്ത് നിരവധിയായ പദ്ധതികള്‍ കാണക്കാരി ഗ്രാമപഞ്ചായത്തില്‍ അവിഷ്കരിച്ച് നടപ്പിലാക്കിയത്. അജൈവമാലിന്യ സംസ്കരണത്തിനായി 20 ലക്ഷം രൂപ ചിലവില്‍ ചിറക്കുളത്തിന് സമീപം മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സംവിധാനം ഏര്‍പ്പെടുത്തിയതും ഇവിടെ ഹരിതകര്‍മ്മസേന ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് സൂക്ഷിക്കുവാനും ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ക്ക് ഓഫീസ് , വിശ്രമസൗകര്യം എന്നിവയ്ക്കും സൗകര്യം ഒരുക്കി ബെയിലിംഗ് മിഷ്യനും വേയിങ്ങ് മിഷ്യനും സ്ഥാപിച്ചതും ഗാര്‍ഹിക കമ്പോസ്റ്റ് സംവിധാനമായ റിംഗ് കമ്പോസ്റ്റ് യൂണിറ്റുകള്‍ , വിതരണം ചെയ്തത് . ഒഡിഎഫ് പ്ലസ്സ് പദ്ധതി ലക്ഷ്യമിട്ട് ശുചിത്വ കക്കൂസ് സംവിധാനം ഇല്ലാതിരുന്ന എല്ലാവര്‍ക്കും കക്കൂസ് നിര്‍മ്മാണ സഹായവും വിതരണം നടത്തിയത്. ജൈവമാലിന്യ സംസ്കരണത്തിനായി കമ്പോസ്റ്റ് യൂണിറ്റ് നിര്‍മ്മാണo നടത്തിയത്. അജൈവമാലിന്യ സംസ്കരണത്തിനായി ഹരിതകര്‍മ്മസേനയുടെ നേത്യത്വത്തില്‍ വീടുകളില്‍നിന്നും അജൈവമാലിന്യം ശേഖരിച്ച് സംസ്കരണത്തിനായി ക്ലീന്‍കേരള കമ്പനിക്ക് കൈമാറി ശാസ്ത്രീയമായി സംസ്കരണം നടത്തിവരുന്നത്.
ജലാശയങ്ങള്‍ വീണ്ടെടുക്കുന്നതിലേക്കായി വിവിധങ്ങളായ പ്രവൃത്തികൾ നടത്തിയത്. എം.സി റോഡ് വികസനത്തിനുശേഷം ബാക്കി വന്ന സ്ഥലത്ത് കാണക്കാരി ഗ്രാമ പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് പാതയോരവിശ്രമകേന്ദ്രം നിര്‍മ്മിച്ച് ഫീഡിംഗ് റൂം , സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ശുചിമുറികള്‍ , ഭിന്നശേഷി സൗഹൃദശുചിമുറികള്‍, കുടുംബശ്രീ കഫേ എന്നിവ ഒരുക്കിയതും ഇതോടൊപ്പം കാലാവസ്ഥ വ്യതിയാനം , കാണക്കാരി ഗ്രാമപഞ്ചായത്ത് പുതിയകാഴ്ചപ്പാടുമായി ജൈവവിവിദ്ധ്യപാര്‍ക്ക് ഒരുക്കിയത്. മരങ്ങള്‍ നടുക പ്രകൃതിയുടെ തനിമയും പച്ചപ്പും നിലനിർത്തുക എന്ന ഉദ്ദേശത്തോടെ പാതയോര വിശ്രമകേന്ദ്രത്തിനോട് ചേര്‍ന്ന് 15 സെന്‍റ് സ്ഥലത്ത് ജൈവവൈവിധ്യ പാര്‍ക്ക് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു . ശലഭ ഉദ്യാനം ഉള്‍പ്പെടെ സംവിധാനങ്ങള്‍ ആണ് നിലവില്‍ വന്നത്, ജൈവ വൈവിധ്യബോര്‍ഡ് നല്‍കിയ 5 ലക്ഷം രൂപ ചിലവഴിച്ച് പഴശ്ശി ഇക്കോ ടൂറിസം ആന്‍ഡ് റൂറല്‍ വികസന സൊസൈറ്റിക്കായിരുന്നു നിര്‍മ്മാണ ചുമതല . അന്യം നിന്നുപോകുന്ന മരങ്ങള്‍ , ഔഷധ സസ്യങ്ങള്‍ എന്നിവ സംരക്ഷിക്കുകയും ഇരിപ്പിടങ്ങള്‍ , ജൈവവേലി , നടപ്പാതകള്‍ ,എന്നിവ ക്രമികരിച്ചിരിക്കുന്നു .
ശുചിത്വ ഗ്രാമം സുന്ദരഗ്രാമം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സുസ്ഥിര വികസനത്തിനായും ഗ്രാമ പഞ്ചായത്തിലെ മെമ്പർമാരും ജീവനക്കാരും ഈ മേഖലയിലെ നിർവ്വഹണ ഉദ്യോഗസ്ഥരും ഒറ്റകെട്ടായി പ്രവർത്തിച്ചതും ഈ പ്രവർത്തനങ്ങൾക്കായി ഗവൺമെന്റിൽ നിന്നും ലഭിച്ച ഫണ്ടുകൾ പൂർണ്ണമായി ചില വഴിച്ച് പ്രകൃതിയുടെ പച്ചപ്പ് നിലനിർത്തുന്നതിനുള്ള പരിശ്രമങ്ങൾ നടത്തിയതുമാണ് കാണക്കാരി ഗ്രാമപഞ്ചായത്തിനെ ക്ലീൻ ആൻഡ് ഗ്രീൻ പഞ്ചായത്ത് തീമിൽ കേന്ദ്ര പഞ്ചായത്ത് അവാർഡിനായി കേരളത്തിൽ നിന്നും ഒന്നാം സ്ഥാനം എന്ന അഭിനന്ദനാർഹമായ നേട്ടത്തിന് അർഹമാക്കിയത് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അംബിക സുകുമാരൻ , വൈസ് പ്രസിഡന്‍റ് ബിജു പഴയപുരയ്ക്കല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം എസ് ഷൈനി എന്നിവര്‍ അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments