പാലാ രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചക്കാമ്പുഴ അഗ്രി ഫെസ്റ്റ് ഡിസംബർ 15 നടക്കും. ഞായർ രാവിലെ 7ന് ചക്കാമ്പുഴ ലോരേത്തു മാതാ പള്ളി അങ്കണത്തിൽ ആരംഭിക്കുന്ന ഫെസ്റ്റിൽ
ഗുണനിലവാരമുള്ള ഫലവൃക്ഷ / പച്ചക്കറി തൈകളുടെ പ്രദർശനവും വിൽപനയും ഉണ്ടാവും .
ലോകത്തിലെ ഏറ്റവും രുചിയുള്ള പേരകളിൽ ഒന്നായ ജപ്പാൻ പേര,
തായ്ലൻ്റ് കാറ്റി മൂൺ മാവ്, നാംടോപ്പ് മൈ മാവ്,കാലാപാടി, കൊളമ്പ്, മൂവാണ്ടൻ, പ്രിയൂർ, തുടങ്ങിയ മാവിനങ്ങളും ജെ 33, ഏവി ആർക്ക്, വിയറ്റ്നാം സൂപ്പർ ഏർളി , വിയറ്റ്നാം റെഡ്, സിന്ദൂരം, ഡാങ് സൂര്യ തുടങ്ങിയ പ്ലാവിനങ്ങളും എൻ18 സീസർ, ഇ35, ബിഞ്ചായി തുടങ്ങിയ പ്ലാവിനങ്ങളും കുള്ളൻ/ നെടിയ/ സങ്കര ഇനങ്ങൾ,
കുറ്റ്യാടി, ഗംഗാബോണ്ടം, 18-ാം പട്ട, ഡി x റ്റി, റ്റി xഡി തുടങ്ങിയ തെങ്ങിനങ്ങളും ...
കുള്ളൻ/ നെടിയ ഇനങ്ങൾ - ശതമംഗള , ഇൻ്റർ മംഗള, ഇൻ്റർ മോഹിത് നഗർ, കാസർഗോഡൻ തുടങ്ങിയ കമുകിനങ്ങളും മീറ്റർ മുരിങ്ങാ, വിദേശ പഴവർഗ്ഗങ്ങളായ ഡ്രാഗൺ ഫ്രൂട്ട്, അബിയു , അച്ചാചെറു, അവക്കാഡോ, ഫിലോസാൻ, കടപ്ലാവ്, മിറക്കിൾ ഫ്രൂട്ട്, തായ്ലൻ്റ് ചാമ്പ, സപ്പോർട്ടകൾ, മാഗോസ്റ്റിൻ തുടങ്ങിയവയും
ടിഷ്യു കൾച്ചർ വാഴ തൈ ഇനങ്ങളായ ആറ്റു നേന്ത്രൻ / ഗ്രാൻ്റനെയിൻ , 8-ാം മാസം കായ്ഫലം തരുന്ന റോബസ്റ്റാ,...
ഏറോബിക് കമ്പോസ്റ്റിംഗ് ബിൻ , വിവിധയിനം പൂചെടികൾ, വിവിധതരം മില്ലറ്റ്, സോപ്പ് ഐറ്റംസ് , സ്നേഹാലയം സിസ്റ്റേഴ്സ് നൈറ്റികൾ, ചക്കിക്കാവ് ഇടവകയുടെ പുൽചൂല് തേൻ
എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments