വൈദ്യുതി ചാർജ് വർധനവിനെതിരെ യു.ഡി.എഫ് തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ ബി പിണ്ണാക്കനാട് സെക്ഷൻ ഓഫീസിന് മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തു.
തിടനാട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് സി എ എബ്രഹാം ചാലിൽ അധ്യക്ഷത വഹിച്ചു കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് സതീഷ് കുമാർ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് മജു പുളിക്കൻ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം സാബു പ്ലാത്തോട്ടം,
ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്സി മാത്യു ,ഗ്രാമപഞ്ചായത്ത് അംഗം എസ് സി രമേശ്, ജോസ് വടക്കേൽ ,മോഹനകുമാർ ചവറനാൻ, കെ കെ കുര്യൻ കൈയാണിയിൽ, PJ ചാക്കോ പൊരിയത്ത് , കെ.ടി തോമസ് കിണറ്റുകര, ജോണി കാക്കനാട്ട് , എമ്മാനുവൽ പുളിമൂട്ടിൽ, ഫിലിപ് വരിക്കനാനിക്കൽ തുടങ്ങിയവർ സംസാരിച്ചു .
മണ്ഡലം കൺവീനർ സുരേഷ് കാലയിൽസ്വാഗതവും ചെയർമാൻ രമേശ് കെ യു നന്ദിയും പറഞ്ഞു. വനിതകൾ ഉൾപെടെ നിരവധിയാളുകൾ ധർണ്ണയിൽ പങ്കെടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments