വലവൂര്‍ സെന്റ് മേരീസ് പളളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളിന് കൊടിയേറി. വെള്ളിയാഴ്ച വൈകുന്നേരം 4.45ന് വികാരി ഫാ.കുര്യാക്കോസ് പാത്തിക്കല്‍പുത്തന്‍പുര കൊടിയേറ്റ് കർമം നിർവഹിച്ചു.
നാളെ മൂന്നിന് തിരുസ്വരൂപ പ്രതിഷ്ഠ. നാലിന് ഫാത്തിമാപുരം പള്ളിയില്‍ നിന്നും, സെന്റ് സെബാസ്റ്റ്യന്‍സ് നഗറില്‍ നിന്നും പ്രദക്ഷിണം. അഞ്ചിന് കുരിശുംതൊട്ടിയില്‍ പ്രദക്ഷിണ സംഗമം. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. 6.45 ന് ഉണ്ണിമിശിഹാ കുരിശുപള്ളിയിലേയ്ക്ക് ജപമാല പ്രദക്ഷിണം.
പ്രധാന തിരുനാള്‍ ദിനമായ 15 ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. മൂന്നിന് ഫാന്‍സിഡ്രസ് മത്സരം. അഞ്ചിന് വിശുദ്ധ കുര്‍ബാന. 6.45 ന് പ്രദക്ഷിണം. ടാബ്ലോ മത്സരം.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments