Latest News
Loading...

സ്വിമ്മിംഗ്‌ വാട്ടര്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി



41- മത് എംജി സര്‍വ്വകലാശാല സ്വിമ്മിംഗ്‌ വാട്ടര്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് പാലാ സെന്റ് തോമസ് കോളേജില്‍ തുടക്കമായി.  മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളില്‍ നിന്നായി 200 ഓളം പുരുഷ വനിതാ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും. 

മഹാത്മാഗാന്ധി സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച് അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള പുരുഷ വനിത സ്വിമ്മിംഗ് ടീമിന്റെയും  പുരുഷ വിഭാഗം വാട്ടര്‍ പോളോ ടീമിന്റെയും സിലക്ഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ നടക്കും.  രണ്ടു ദിവസങ്ങളിലായി പാലാ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ സിമ്മിംഗ് പൂളില്‍ വച്ച് നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് ചൊവ്വാഴ്ച വൈകുന്നേരം അവസാനിക്കും.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments