Latest News
Loading...

കുറിച്ചിത്താനം സെൻട്രൽ ലയൺസ് ക്ലബ്ബ് ഉദ്ഘാടനവും ഇൻസ്റ്റലേഷനും



കുറിച്ചിത്താനം സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ ഉദ്ഘാടനം നവംബർ മാസം മുപ്പതാം തീയതി ശനിയാഴ്ച 6.30 പിഎം ന് കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ് കുര്യൻ അവർകൾ നിർവഹിക്കുന്നതും മുഖ്യപ്രഭാഷണം ശ്രീ മോൻസ് ജോസഫ് എംഎൽഎ നടത്തുന്നതുമാണ്. പാലാ സ്പൈസ് വാലി ലയൺസ് ക്ലബ്ബിന്റെ പ്രസിഡന്റ് ലയൺ സുനിൽ സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കുന്നതും ഡിസ്ട്രിക്ട് ഗവർണർ എം ജെ എഫ് ലയൺ ആർ വെങ്കിടാചലം ചാർട്ടർ പ്രസൻറേഷൻ നടത്തുന്നതുമാണ്. ഇൻഡക്ഷൻ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ പി എം ജെ എഫ് ലയൺ വിന്നി ഫിലിപ്പ് നിർവഹിക്കുന്നതും ഇൻസ്റ്റലേഷൻ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ പി എം ജെ എഫ് ലയൺ ജേക്കബ് ജോസഫ് നിർവഹിക്കുന്നതുമാണ്.
 പ്രസ്തുത യോഗത്തിൽ എം ജെ എഫ് ലയൺ തോമസുകുട്ടി ആനിത്തോട്ടം സ്വാഗതം ആശംസിക്കുകയും പുതിയ അംഗങ്ങളെ പരിചയപെടുത്തുകയും ചെയ്യുന്നതാണ്. കുറിച്ചിത്താനം സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ 2024-25 വർഷത്തെ പ്രോജക്‌കളുടെ ഉദ്ഘാടനം ഫസ്റ്റ് മൾട്ടിപ്പിൾ കൗൺസിൽ ട്രഷറർ എം ജെ എഫ് ലയൺ ഡോക്ടർ സണ്ണി വി സഖറിയ നിർവഹിക്കുന്നതുമാണ്. പ്രസ്തുത യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ബെൽജി ഇമ്മാനുവലും മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ എം എം തോമസ്, ക്യാബിനറ്റ് സെക്രട്ടറി എം ജെ എഫ് ലയൺ സജീവ് വി കെ, ക്യാബിനറ്റ് ട്രഷറർ എം ജെ എഫ് ലയൺ സുരേഷ് വഞ്ചിപ്പാലം, ജി എം ടി കോഡിനേറ്റർ എം ജെ എഫ് ലയൺ രാജേഷ് ആർ, ഡിസ്ട്രിക്ട് പിആർഒ ലയൺ ആർ മനോജ്, റീജിയണൽ ചെയർപേഴ്സൺ എം ജെ എഫ് ലയൺ ആർ ബിജു, സോൺ ചെയർപേഴ്സൺ ലയൺ ബി ഹരിദാസ്, ഗൈഡിങ് ലയൺ അഡ്വക്കേറ്റ് രമണൻ നായർ, 




ഡിസ്ട്രിക് ചെയർപേഴ്സൺമാരായ ലയൺ ബെന്നി മേലാടൂർ, ലയൺ ചാർലി ജേക്കബ് എന്നിവർ ആശംസകൾ അർപ്പിക്കുന്നതാണ്. പ്രസ്തുത യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് നിയുക്ത സെക്രട്ടറി ലയൺ ബിനു പകലോമറ്റം സംസാരിക്കുന്നതുമാണ്.


വാർത്താസമ്മേളനത്തിൽ നിയുക്ത പ്രസിഡന്റ് ലയൺ ജോണി തറപ്പിൽ, സെക്രട്ടറി ലയൺ ബിനു പകലോമറ്റം, അഡ്മിനിസ്ട്രേറ്റർ ലയൺ സിജോ നെല്ലിക്കൽ, ട്രഷറർ ലയൺ മനോജ് കെ ബി, എൽ സി എഫ് കോഡിനേറ്റർ ലയൺ ജയൺ കൊല്ലപ്പള്ളി, ഡിസ്ട്രിക്ട് ചെയർമാൻ ലയൺ ബെന്നി മേലാടൂർ എന്നിവർ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments