Latest News
Loading...

ഡോ. റോക്‌സി മാത്യു കോള്‍ന് സ്വീകരണം നല്‍കി



രാജ്യത്തെ ഉന്നത ശാസ്ത്ര പുരസ്‌കാരമായ ശാന്തി സ്വരൂപ് ഭട്‌നാഗര്‍ അവാര്‍ഡ് (വിഗ്യാന്‍ പുരസ്‌കാര്‍) നേടിയ ഡോ. റോക്‌സി മാത്യു കോള്‍ന് മീനച്ചില്‍ നദീസംരക്ഷണ സമിതിയും മീനച്ചില്‍ നദീ - മഴ നിരീക്ഷണ ശൃംഖലയും ചേര്‍ന്ന് സ്വീകരണം നല്‍കി. ഡോ. എസ്. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി സമ്മേളനം ഉദ്ഘാടനം ചെയ്തു. തൃശൂര്‍ റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ എസ്.പി. രവി, ഡോ. റോക്‌സി മാത്യു കോള്‍ എന്നിവര്‍ കാലാവസ്ഥാ കാര്യവിചാരം നടത്തി.

അന്തര്‍ദ്ദേശീയ പ്രശസ്ത കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡോ റോക്‌സി, മീനച്ചിലാറിന്റെ കൈവഴിയായ പൊന്നൊഴും തോട്ടില്‍ കുളിച്ചു കളിച്ചു വളര്‍ന്നയാളാണ് എന്നതിലെ കൗതുകവും ഊര്‍ജ്ജവും പ്രസരപ്പിച്ചു കൊണ്ടായിരുന്നു റോക്‌സി സാറിന്റെ വീട്ടുപരിസരത്ത് ഇടപ്പോക്കി കടവില്‍ നടത്തിയ ഒത്തുചേരല്‍.



 അനുഭവങ്ങള്‍ പങ്കുവച്ചും പാട്ടുകള്‍ പാടിയും കാര്യവിചാരം നടത്തിയും പുഴയുടെ തീരത്ത് ഏറെസമയം ചിലവഴിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് സുഹൃത്തുകള്‍ പിരിഞ്ഞത്.

 



ഭരണങ്ങാനം സ്വദേശിയായ ഡോ. റോക്‌സി മാത്യു കോള്‍ മീനച്ചില്‍ നദീ- മഴ നിരീക്ഷണ ശൃംഖലയ്ക്ക് തുടക്കം മുതല്‍ പിന്തുണ നല്‍കി വരുന്നുണ്ട്. സ്‌കൂള്‍ - കോളേജ് തലങ്ങളിലെ ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പുകള്‍, ക്ലൈമറ്റ് എക്വിപ്ഡ് സ്‌കൂളുകള്‍ എന്നീ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ്.

ഡോ. റോക്‌സിയ്ക്ക് സ്വീകരണം. വീഡിയോ കാണാം


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments