Latest News
Loading...

തീക്കോയി സഹകരണ ബാങ്കിൽ വാർഷിക പൊതുയോഗം നടന്നു



കോട്ടയം ജില്ലയിലെ പ്രമുഖ ക്ലാസ്സ്‌ 1 സ്പെഷ്യൽ ഗ്രേഡ് ബാങ്കായ തീക്കോയി സർവീസ് സഹകരണ ബാങ്കിൽ വാർഷിക പൊതുയോഗം നടന്നു. ബാങ്ക് പ്രസിഡന്റ്‌ റ്റി ഡി ജോർജ് തയ്യിൽ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ പോലിസ് മെഡൽ ലഭിച്ച ബാങ്കിലെ അംഗങ്ങളായ ആന്റണി കെ ജെ കൊല്ലിത്തടത്തിൽ, ജോമി കെ വർഗീസ് കുളങ്ങര എന്നിവർക്ക് പൊതുയോഗത്തിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു. ബാങ്കിന്റെ പ്രവർത്തന പരിധിയിൽ ഉള്ള സ്കൂളുകളിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയ തീക്കോയി സെന്റ്. മേരീസ്‌ ഹയർ സെക്കന്ററി സ്കൂൾ, വെള്ളികു‌ളം സെന്റ്. ആന്റണീസ് ഹൈ സ്കൂൾ, തീക്കോയി ഗവൺമെന്റ് ടെക്‌നിക്കൽ ഹൈ സ്കൂൾ എന്നിവർക്ക് പൊതുയോഗത്തിൽ വെച്ച് ഉപഹാരം നൽകി അഭിനന്ദിച്ചു. 

ബാങ്ക് അംഗങ്ങളുടെ മക്കളിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും പ്ലസ് നേടിയഎൺപത്തി രണ്ടോളം കുട്ടികൾക്കും ഓർമ ഇന്റർനാഷണൽ ഉൾപ്പെടെ വിവിധ പ്രസംഗമത്സരങ്ങളിൽ തിളക്കമാർന്ന വിജയം നേടിയ അമലു സോബി പുല്ലാട്ടിനും മൊമെന്റോയും ക്യാഷ് അവാർഡും നൽകി അഭിനന്ദിച്ചു.
  



ബാങ്ക് വൈസ് പ്രസിഡന്റ്‌ പയസ് കവളമ്മാക്കൽ, ഭരണ സമിതി അംഗങ്ങളായ ബേബി മുത്തനാട്ട്, മോഹനൻ കുട്ടപ്പൻ, റെജി തുണ്ടിയിൽ, സാജു പുല്ലാട്ട്, രതീഷ്‌ പി എസ്,സിറിൽ താഴത്തുപറമ്പിൽ, ജോസ് മുത്തനാട്ട്,അമ്മിണി തോമസ്, ജെസ്സി തട്ടാംപറമ്പിൽ, ജോളി അഴകത്തേൽ തുടങ്ങിയവർ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments