പാലാ : മലയാളം കാലത്തിനൊപ്പം മുന്നേറുകയും പരിഷ്കാരങ്ങളെ അതിജീവിക്കുകയും ചെയ്ത ഭാഷയെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ എം വർഗീസ്. ആശയവിനിമയ മികവിൽ മലയാളം ലോകനിലവാരത്തിലേയ്ക്ക് ഉയർന്ന ഭാഷയാണെന്നും പാലാ സെന്റ് തോമസ് ഹൈസ്കൂൾ ഹാളിൽ ഫോറം സംഘടിപ്പിച്ച "നന്മയുടെ ഭാഷ, നമ്മുടെ മലയാളം " സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോഷിബ ജെയിംസ് അധ്യക്ഷത വഹിച്ചു.
പ്രതിഭാസംഗമം സംസ്ഥാന പ്രസിഡന്റ് പാല നഗരസഭ ചെയർമാൻ ഷാജു തുരുത്തേലും കുഞ്ഞിളം കയ്യിൽ സമ്മാനം വിതരണം ജില്ലാ സെക്രട്ടറി ഷീല ദിലീപും ഉദ്ഘാടനം ചെയ്തു. സമ്മേളത്തിൽ വച്ച് ഗായകൻ ജിൻസ് ഗോപിനാഥ്, സിനിമ നടൻ ജോബി പാലാ എന്നിവരേയും മാധ്യമപ്രവർത്തകരായ അനിൽ കുറിച്ചിത്താനം, പി ആർ രാജീവ്, സിനു മോഹൻ കായികാധ്യാപകൻ തങ്കച്ചൻ മാത്യു , കായിക താരം കെവിൻ ജിനു എന്നിവരെ ആദരിച്ചു. നഗരസഭ അംഗം ബിജി ജോജോ മാതാപിതാക്കന്മാരെ ആദരിച്ചു..
താലൂക്ക് പ്രസിഡന്റ് ജെയ്സൺ ജേക്കബ് ഗുരുവന്ദനം നടത്തി..റെജിമോൻ കെ എം, ഫാദർ റെജി തെങ്ങും പള്ളിൽ, റ്റി വൈ ജോയി തുടങ്ങിയവർ പ്രസംഗിച്ചു. മേഖല പ്രസിഡന്റ് ഡോ പ്രവീണ അഭിജിത് സ്വാഗതവും സ്കൂൾ പി റ്റി എ പ്രസിഡന്റ് പി എം തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments