Latest News
Loading...

ജല ഗുണനിലവാര ലാബിന്റെ ഉദ്ഘാടനം



നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ സഹകരണത്തോടെ പ്ലാശ്നാൽ സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ആരംഭിച്ച ജല ഗുണനിലവാര ലാബിന്റെ ഉദ്ഘാടനം തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോസഫ് നിർവ്വഹിച്ചു.
 ഹെഡ്മാസ്റ്റർ ജോബിച്ചൻ സ്വാഗതം പറഞ്ഞു. ഹരിത കേരള മിഷന്റെ ലക്ഷ്യത്തെപ്പറ്റി വിഷ്ണു സാർ സംസാരിച്ചു. 




പദ്ധതിയുടെ പ്രവർത്തനത്തെ കുറിച്ച് ഷാജു കെ ജോസ് സാർ വിശദീകരിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് സ്റ്റെല്ലാ ജോയി, ആരോഗ്യ- വിദ്യാഭ്യാസ ചെയർപേഴ്സൺ ചിത്ര സജി, പഞ്ചായത്ത്‌ മെമ്പർ കൊച്ചുറാണി ജെയിസൺ, നയന ടീച്ചർ, സ്കൂൾ സ്റ്റാഫ് രഞ്ജു, NSS വോളന്റീർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments