കുടുംബ ക്ഷേമ കേന്ദ്ര നിർമ്മാണത്തിനു സ്ഥലം സംഭാവനയായി നൽകാമെന്നു വാഗ്ദാനം ചെയ്തതിട്ട് 1 വർഷം കഴിഞ്ഞിട്ടും രേഖകൾ തയാറാക്കി പേരിൽ കൂട്ടാതെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്. പഞ്ചായത്ത് 7ാം വാർഡിൽ കുന്നോന്നി ആലുംതറ പൊതുമരാമത്ത് വകുപ്പി റോഡ് ഡൈഡിൽ കൊടക്കനാൽ കെ വി പോൾ ഒരു വർഷം മുൻപ് 5 സെൻറ് സ്ഥലം കുടുംബക്ഷേമ കേന്ദ്രത്തിനായി എഴുതി നൽകാമെന്ന് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന് ഉറപ്പ് നൽകിയിരുന്നു എന്നാൽ ഇതുവരെയും അത് പേരിൽ കൂട്ടി തുടർനടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിനു സാധിച്ചില്ല.
പഞ്ചായത്തിന് നൽകാമെന്ന് വാഗ്ദാനം ചെയ് തിരുന്നതിനാൽ പിന്നീട് ഇവിടെ പണികളൊന്നും നടത്തിയില്ല. ഇപ്പോൾ ഈ സ്ഥലം കാടുപിടിച്ചു കിടക്കുകയാണ് . പൊതുജനങ്ങൾ ഉപയോഗിച്ചു കൊണ്ടിരുന്ന 2 കിണറുകൾ ഉൾപ്പെടെ ഇപ്പോൾ കാടുപിടിച്ച് ഉപയോഗ ശൂന്യമായി കിടക്കുകയാണ്. പലതവണ പഞ്ചായത്തിൽ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
ഒരു മാസം മുൻപ് വാർഡ് മെംബർ തുടർ നടപടികൾ സ്വീകരിക്കാനായി സ്ഥലത്തിന്റെ രേഖകൾ വാങ്ങിച്ചു പോയെങ്കിലും പിന്നീട് യാതൊന്നും നടന്നില്ല. നാടിന്റെ വികസനത്തിന് സ്ഥലം സ ഭാവനയായി ലഭിച്ചിട്ട് പോലും വിനിയോഗിക്കാൻ പഞ്ചായത്ത് സാധിക്കുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇവിടെ കുടുംബ ക്ഷേമ കേന്ദ്രം തുറന്നാൽ പഞ്ചായത്തിലെ 7, 8 വാർഡുകളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരവുമാകും.
ജോർജ് മാത്യു അത്യാലിൽ പ്രസിഡന്റ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്
"സ്ഥലം എഴുതി എടുക്കുന്നതിനുള്ള നടപടികൾ നടപടികൾ നടന്നു വരികയാണ് . രേഖകൾ തയാറാക്കുന്നതിന് വെണ്ടർക്കു കൈമാറിയിട്ടുണ്ട് . അടിയന്തരമായി നടപടികൾ പൂർത്തിയാക്കി തുടർ നടപടികൾ സ്വീകരിക്കും."
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments