Latest News
Loading...

അന്തീനാട് മഹാദേവ ക്ഷേത്രത്തിൽ സപ്താഹയജ്ഞത്തിന് തുടക്കമായി



അന്തീനാട് മഹാദേവ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. ഗുരുവായൂർ മുൻ മേൽശാന്തി ബ്രഹ്മശ്രീ ഡോ. തോട്ടം ശിവകരൻ നമ്പൂതിരി ഭദ്രദീപപ്രകാശനം നടത്തി. ഗുരുവായൂർ മുൻ മേൽശാന്തിയും പ്രശസ്ത ഭാഗവത ആചാര്യനുമായ ബ്രഹ്മശ്രീ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി ആണ് യജ്ഞാചര്യൻ.





യജ്ഞത്തിൻ്റെ ആദ്യ ദിനമായ ഒക്ടോബർ 6 ന് രാവിലെ കലവറ നിറയ്ക്കൽ നടന്നു. വൈകിട്ട് 6.30 ന് ഗുരുവായൂർ മുൻ ഒക്ടോബർ 8 ന് വൈകിട്ട് 5.30 മുതൽ വിദ്യാഗോപാല മന്ത്രാർച്ചന, 9 ബുധനാഴ്ച വൈകിട്ട് നരസിംഹാവതാരം.



10 വ്യാഴാഴ്ച വൈകിട്ട് ശ്രീകൃഷ്ണ അവതാരം, ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ പൂജവയ്പ്പ്, 11 ന് രുഗ്മിണീ സ്വയവരം, തിരുവാതിര, 12 മഹാനവമി സർവ്വൈശ്വര്യ പൂജ, 13 ഞായറാഴ്ച വിജയദശമി വിദ്യാരംഭം, അവഭൃതസ്നാനം, മഹാപ്രസാദഊട്ട് സമാപനം.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments