Latest News
Loading...

രാഷ്ട്രപതിയുടെ രാഷ്ട്രീയ വിഗ്യാൻ പുരസ്‌കാരം നേടിയ യുവശാസ്ത്രജ്ഞൻ കോട്ടയത്തിൻ്റെ ' കോഹി നൂർരത്നം -മാണി സി കാപ്പൻ



പാലാ: രാജ്യത്ത് ശാസ്ത്രസാങ്കേതിക മേഖലയിൽ നൽകുന്ന ഏറ്റവും ഉയർന്ന പുരസ്‌കാരമായ രാഷ്ട്രീയ വിഗ്യാൻ പുരസ്‌കാരം നേടിയ പാലാ സ്വദേശി റോക്‌സി മാത്യു കോളിന് കേരളപ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാകമ്മിറ്റിയുടെ ആദരം. ഭരണങ്ങാനം വിലങ്ങുപാറ ഇടമറ്റം കൊല്ലംപറമ്പിൽ മാത്യുകുര്യന്റെയും ലൈല മാത്യുവിന്റെയും മകനായ ഇദ്ദേഹത്തെ വീട്ടിലെത്തിയാണ് ആദരിച്ചത്. 

മാണി സി.കാപ്പൻ എം.എൽ.എ.പുരസ്‌കാരം നൽകി. ശാസ്ത്രസാങ്കേതികരംഗത്ത് കൂടുതൽ നേട്ടങ്ങൾ രാജ്യത്തിനായി കൈവരിക്കാൻ റോക്‌സി മാത്യു കോളിനാവട്ടെ എന്ന് എം.എൽ.എ.ആശംസിച്ചു. രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക മേഖലയിലെ ഭൂമിശാസ്ത്ര സബന്ധമായ സംഭാവനകൾക്കുള്ള പരമോന്നത പുരസ്‌ക്കാരം കരസ്ഥമാക്കിയ റോക്‌സി മാത്യൂ കോൾ എന്റെ നാട്ടുകാരനായതിൽ താൻ അഭിമാനം കൊള്ളുന്നുവെന്ന് എന്ന് പൊന്നാടയും പുരസ്‌കാരവും സമർപ്പിച്ച് മാണി സി.കാപ്പൻ പറഞ്ഞു. ഇദ്ദേഹത്തെപ്പോലുള്ള ശാസ്ത്രജ്ഞന്മാരുടെ അറിവുകൾ ഉദ്യോഗസ്ഥന്മാരും അവരെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വവും പരിഗണിക്കാത്തതാണ് പ്രകൃതി ദുരന്തത്തിനും മനുഷ്യരുൾപ്പെടെയുള്ള ഭൂമിയിലെ സകലജീവജാലങ്ങളുടേയും സർവ്വനാശത്തിലേക്കുള്ള വഴി തുറക്കുന്നതെന്നും മാണി സി.കാപ്പൻ പറഞ്ഞു. ചടങ്ങിൽ ഗാന്ധി ദർശൻവേദി ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അനുമോദിച്ച് കൊണ്ട്ഏ.കെചന്ദ്രമോഹൻ,അഡ്വ :എഎസ് .തോമസ്,ആർ .പ്രേംജി,എത്സമ്മ ജോസഫ്,ആർ.ശ്രീകലറ്റീച്ചർ, കെ.റ്റി തോമസ്, ലിസ്സി സണ്ണി, തോമസ് താളനാനി,സോണിഓടച്ചുവട്ടിൽ, സോബി ജയിംസ് ചുവ്വാറ്റുകുന്നേൽ, സുകുവാ ഴമറ്റം, മാത്യുകാക്കാനി, മാത്യു കുര്യൻ ,സോയി മുണ്ടാട്ട്, റോയി കൊല്ലം പറമ്പിൽ,  രാജഗോപാൽ മണപ്പള്ളിൽ, ജോസഫ്കര്യൻ, ലൈലമാത്യു,ലീലാ ജോസഫ്. എം പി ക്രിഷ്ണൻ നയർ,ചന്ദ്രപ്രകാശ് കെ.എൻ,ഗീതാചന്ദ്രപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.






ഒരു വയനാടിൻ്റെ ദുരന്തമുഖങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധ അനിവാര്യം ഡോ :റോക്‌സി മാത്യു കോൾ

ആഗോളതാപനത്തിന്റെ വ്യക്തമായ ഒരു സൂചനയാണ് കാലവർഷത്തിൽ കിട്ടുന്ന മൊത്തമായ മഴ കുറയുകയും അതിതീവ്രമഴ കൂടുകയും ചെയ്യുന്നതിലൂടെ ലഭിക്കുന്നത്. ചൂടുള്ള വായു കൂടുതൽ ഈർപ്പം കൂടുതൽ നേരം പിടിച്ചുവെക്കുന്നു. അത് കൊണ്ട് ദീർഘ കാലയളവിൽ മഴ പെയ്യാതിരിക്കുകയും പിടിച്ചുവെച്ച ഈർപ്പമെല്ലാം രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടോ മണിക്കൂറുകൾ കൊണ്ടോ പെയ്തു തീർക്കുന്നു. ഇങ്ങനെ പെയ്യുന്ന വെള്ളം മണ്ണിലൊലിച്ചിറങ്ങാതെ ഒഴുകിയും നീരാവിയായും പോകുന്നു. വെള്ളപ്പൊക്കവും വരൾച്ചയും ഒരേ വർഷം തന്നെ സംഭവിക്കുന്നു. 

1950 മുതൽ ഇതുവരെയുള്ള മഴയളവ് നോക്കിയാൽ അതിതീവ്രമഴയുടെ എണ്ണവും ശക്തിയും വ്യാപ്തിയും കൂടിയിട്ടുണ്ട്. അതിതീവ്രമഴ ഏറ്റവും കൂടിയിരിക്കുന്നത് പാലാ-കോട്ടയം ഉൾപ്പെട്ട മദ്ധ്യകേരളത്തിലാണ്. അതിതീവ്രമഴയോടൊപ്പം ഉണ്ടാകുന്ന മണ്ണിടിച്ചിലും ഉരുളപ്പൊട്ടലും മിന്നൽപ്രളയവും വഴി പലരുടേയും ജീവനും ജീവിതമാർഗങ്ങളും പൊലിഞ്ഞു. അതേസമയം, മൊത്തമായി കിട്ടുന്ന മഴയുടെ അളവിൽ കേരളമൊട്ടാകെ ഗണ്യമായ കുറവാണ് വന്നിട്ടുള്ളത്. ഇത് കൃഷിയേയും ജലസുരക്ഷയെയും സാരമായി ബാധിക്കുന്നു.

ആഗോളതാപനം മൂലം അന്തരീക്ഷത്തിലെ ഈർപ്പം കൂടി വരുമ്പോൾ മൊത്തത്തിലുള്ള മഴയുടെ അളവും കൂടുമെന്ന് കാണിക്കുന്നു. ഓരോ ഡിഗ്രി സെൽഷ്യസ് വർദ്ധനവിനും 10 ശതമാനം വരെ മഴ കൂടുമെന്നാണ് കണക്ക്. പക്ഷേ മഴയിലെ ഈ വർദ്ധനവ് കാലവർഷത്തിലുടനീളം മിതമായ രീതിയിൽ വ്യാപിക്കുന്നില്ല, പകരം ഏറ്റക്കുറച്ചിലോടു കൂടിയാണ് വരുന്നത്. വരും വർഷങ്ങളിൽ അതിതീവ്രമഴയും ഇതിനോടൊപ്പം വർദ്ധിക്കും. നമ്മുടെ വീടും തോടും റോഡും കൃഷിയിടവും വികസനങ്ങളും ഒക്കെ ഭാവിയിലെ കാലാവസ്ഥ-മഴ മാറ്റങ്ങളെ അനുസരിച്ച് തയ്യാറാക്കേണ്ടിയിരിക്കുന്നു.

കാലാവസ്ഥ വ്യതിയാനം ഒരു ആഗോള പ്രതിഭാസമാണെങ്കിലും അതിന്റെ പ്രത്യാഘാതവും പരിഹാരമാർഗ്ഗങ്ങളും പ്രാദേശികമാണ്. അതുകൊണ്ട് ഓരോ പ്രദേശത്തിനും, അത് പഞ്ചായത്ത് തലത്തിൽ തന്നെ വിലയിരുത്തൽ നടത്തിവേണം പദ്ധതികൾ നടപ്പിലാക്കാൻ.


അതിതീവ്രമഴ കൂടുന്ന പ്രദേശത്തെ ഭൂപടവും ഉരുളപ്പൊട്ടൽ സാധ്യതയുള്ള മേഖലകളുടെ ഭൂപടവും ഒരുമിച്ച് ഉപയോഗിച്ച് ഭൂമി-വനം-പുഴ-ജല വിനയോഗത്തിന് ദീർഘകാല വീക്ഷണമുള്ള പദ്ധതികൾ ഉണ്ടാക്കണം. ഓരോ വർഷവും കാലാവസ്ഥാ പ്രവചനങ്ങൾക്കായി കാത്തിരിക്കരുത്. 

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വെല്ലുവിളികളെ നേരിടുന്നതിന് കൂട്ടായ പ്രവർത്തനം ആവശ്യമാണ്. അപകടസാധ്യതകൾ വിലയിരുത്തുന്നതിനും കാലാവസ്ഥാ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനും പഞ്ചായത്തുകൾ, പൊതു-സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ശാസ്ത്രജ്ഞർ എന്നിവരുമായി പ്രാദേശിക പൗരന്മാർക്ക് പ്രവർത്തിക്കാനാകും.

വരും വർഷങ്ങളിൽ കാലാവസ്ഥ മാറ്റങ്ങൾ ഇനിയും പല മടങ്ങ് വർദ്ധിക്കും. അതു കൊണ്ട് ഏറ്റവും അടിയന്തരമായി കാലാവസ്ഥ മാറ്റം മൂലമുള്ള പ്രത്യാഘാതങ്ങളെ ലഘൂകരിക്കുന്നതിനായി പ്രാദേ |ശികമായി തന്നെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഏറ്റവും പ്രധാനം,ഞാൻ പരിസ്ഥിതിയിലെയും കാലാവസ്ഥയിലെയും മാറ്റങ്ങളെ മനസ്സിലാക്കി അതിനായി നമ്മുടെ പഞ്ചായത്തിനെയും നഗരത്തിനെയും സംസ്ഥാനത്തെയും സജ്ജമാക്കാൻ ജനപതിനിധികൾ തയ്യാറാകുക എന്നതാണ്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments