പാളയം: എം.പി. ഫണ്ടിലൂടെയും കേന്ദ്രപദ്ധതികളിലൂടെയും ഗ്രാമീണവികസനത്തിന് മുന്‍ഗണന നല്‍കുമെന്ന് അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. അഭിപ്രായപ്പെട്ടു. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് കൂടുതല്‍ കേന്ദ്രപദ്ധതികള്‍ എത്തിക്കുന്നതിന് ശക്തമായ ഇടപെടല്‍ നടത്തുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് എം.പി. പറഞ്ഞു. വിദ്യാഭ്യാസമേഖലയുടെ സമഗ്രപുരോഗതിക്ക് ആവശ്യമായ പദ്ധതികള്‍ വിഭാവനം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പാളയം സെന്റ്. സെവ്യേഴ്‌സ് യു.പി. സ്‌കൂളില്‍ നിര്‍മ്മിച്ച സാനിട്ടേഷന്‍ ബ്ലോക്കിന്റെ സമര്‍പ്പണം നടത്തുകയായിരുന്നു അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി..
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു അറയ്ക്കപറമ്പില്‍, ഹെഡ്മിസ്ട്രസ് സീമ മാത്യു, സന്തോഷ് കാവുകാട്ട്, സി.സി. മൈക്കിള്‍, ജോയി കുളിരാനി, ആല്‍ബര്‍ട്ട് വൈക്കത്തേട്ട്, സജി ഓലിക്കര, ഹരി ചുരത്തില്‍, മൈക്കിള്‍ മറ്റപ്പള്ളി, പോള്‍ കാവുകാട്ട്, ജെയിംസ് മേനാച്ചേരില്‍, റോബിന്‍ കുട്ടന്‍തറപ്പേല്‍, സുരേഷ് തടമുറി, ജോയി ഇഞ്ചവയലില്‍, എബ്രഹാം മുട്ടാട്ടുമല, ജോസ് പതിപ്പാട്ട്, ലൈനോയി ഓലിക്കര, റോയി മാളിയേക്കല്‍, തോമസ് മറ്റപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments