വർദ്ധിച്ച കൂലിച്ചെലവും തൊഴിലാളിക്ഷാമവും നേരിടുന്ന കേരളത്തിൽ അഗ്രിഡ്രോണിന് പ്രസക്തിയേറെയാണ്. ഒരേക്കർ കൃഷിഭൂമിയിൽ വളങ്ങളും കീടനാശിനിയും മറ്റും തളിക്കാൻ ഏകദേശം പത്തു മിനിട്ടു മതിയാകും. സാമ്പത്തികചെലവ് 700 നും 1000 നും ഉള്ളില് ഒതുങ്ങുമെന്നതും കർഷകർക്ക് ഏറെ സഹായകരമാണ്.
പരിശീലനത്തിനുവേണ്ട സാങ്കേതികസഹായം നല്കിയത് കേരള ടെക്നോളജി ഇന്നവേഷൻ സോണിലെ ഫ്യൂസിലേജ് ഇന്നോവേഷൻസ് എന്ന കമ്പനിയാണ്. പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്. കരൂർ അഗ്രിക ൾച്ചറൽ ഓഫീസർ പരീദുദീന് വി.എം., സസ്റ്റയിനബിൾ അഗ്രികൾച്ചറൽ വിഭാഗം മേധാവി ഡോ. ലിനി എൽ. ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments