Latest News
Loading...

മരിയൻ എക്സിബിഷൻ സംഘടിപ്പിച്ചു


കടപ്ലാമറ്റം: കടപ്ലാമറ്റം എസ്. എം വൈ. എം അംഗങ്ങളുടെ നേതൃത്വത്തിൽ സെന്റ്. മേരീസ് ദേവാലയത്തിൽ മരിയൻ എക്സിബിഷൻ നടത്തപ്പെട്ടു. ജപമാല മാസത്തോടനുബന്ധിച്ച് ഒക്ടോബർ 30,31 തീയതികളിൽ മരിയോദയം പാരീഷ് ഹാളിലാണ് എക്സിബിഷന് വേദി ഒരുങ്ങിയത്. 


ഒക്ടോബർ 30 ന് രാവിലെ ഫാ. ജിമ്മി കീപ്പുറം മരിയൻ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു ആശംസകൾ അറിയിച്ചു. രാവിലെ 7:30 മുതൽ വൈകിട്ട് 6 മണി വരെയായിരുന്നു സന്ദർശന സമയം. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങൾ, വർഷങ്ങൾ, അമ്മയോടുള്ള പ്രാർത്ഥനയിൽ നടന്ന അത്ഭുതങ്ങൾ, മാതാവിന്റെ രൂപങ്ങൾ, കൊന്ത തുടങ്ങിയവയെല്ലാം എക്സിബിഷനിൽ പ്രദർശിപ്പിച്ചു. 



എക്സിബിഷനിൽ നിന്ന് ലഭിക്കുന്ന സംഭാവന ഭവന നിർമ്മാണത്തിനായി ഉപയോഗിക്കുമെന്ന് അസിസ്റ്റന്റ് വികാരി റവ.ഫാ.ജോൺ കുറ്റാരപ്പള്ളി അറിയിച്ചു. ഇടവകയിലെ യുവജങ്ങൾക്ക് പ്രചോദനവും പിന്തുണയും നൽകി ക്രിസ്തു ചൈതന്യത്തിൽ നയിച്ചുക്കൊണ്ടിരിക്കുന്ന റവ. ഫാ. ജോസഫ് മുളഞ്ഞനാലിനും ഫാ. ജോൺ കുറ്റാരപ്പള്ളിക്കും സി. ലിസ്സിയ സി. എം. സി യ്ക്കും എസ്. എം. വൈ. എം മിന്റെ പേരിലുള്ള നന്ദി അറിയിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments