Latest News
Loading...

തലപ്പലം പഞ്ചായത്തിലെ മുഴുവൻ വാർഡുകളെയും ഉൾപ്പെടുത്തണം: കേരളാ കോൺഗ്രസ് (എം)



ഇപ്പോൾ നിർമ്മാണം ആരംഭിച്ചിരിക്കുന്ന മലങ്കര - മിനച്ചിൽ കുടിവെ ള്ളപദ്ധതിയിൽ തലപ്പലം പഞ്ചായത്തിലെ മുഴുവൻ വാർഡുകളെയും ഉൾപ്പെടുത്തണമെന്ന് കേരളാ കോൺഗ്രസ് (എം) തലപ്പലം മഡലം കമ്മറ്റി ആവശ്യപ്പെട്ടു. 




നിലവിൽ ഈ പദ്ധതിയിൽ തലപ്പലത്തെ രണ്ട് വാർഡുകൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ട് ഉള്ളത്. വേനൽകാലത്ത് കടുത്ത കുടിവെള്ളക്ഷാമം ഉള്ള പല പ്രദേശങ്ങളും പഞ്ചായത്തിൽ ഉണ്ട്.
ഈ ആവശ്യമുന്നയിച്ചു ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് മണ്ഡലം കമ്മറ്റി നിവേദനം നൽകും.




മണ്ഡലം പ്രസിഡന്റ് സുഭാഷ് വലിയമംഗലം അദ്ധ്യക്ഷതവഹിച്ച യോഗം പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ്സ് മാത്യൂ ഉത്ഘാടനം ചെയ്തു. ടോണി കുന്നുംപുറം, മാത്യൂ ഞള്ളംമ്പുഴ, ബിജോ താന്നിക്കുന്നേല്‍, മജു പ്ലാത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments