സ്ത്രീ ശാക്തീകരണം കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടാണെന്നും ഇത് സമൂഹത്തെ മുന്നോട്ടു നയിക്കുന്ന ചാലക ശക്തിയാണെന്ന തിരിച്ചറിവു കൊണ്ടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇത്തരത്തിലുള്ള നിലപാട് കൈകൊണ്ടിട്ടുള്ളതെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പ്രസ്താവിച്ചു. മഹിളാ കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തിയ ഉത്സാഹ് ക്യാമ്പിന്റെയും മെമ്പര്‍ഷിപ്പ് കാമ്പയിന്റെയും യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു നാട്ടകം സുരേഷ്.
മഹിളാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക് മാത്രമല്ല സമൂഹത്തിന് ആകെ ഗുണപരമായി ഉയര്‍ന്നുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് ആനി ബിജോയി അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ. സതീശ് ചൊള്ളാനി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്‍.സുരേഷ്, തോമസുകുട്ടി നെച്ചിക്കാട്ട്, ലിസിക്കുട്ടി മാത്യു, മായ രാഹുല്‍, ലീലാമ്മ ജോസഫ് ഇലവുംകുന്നേല്‍, ഗീത രാജു, ഗീത സജി, ത്രേസ്യാമ്മ, ആര്യ സബിന്‍, യമുന പ്രസാദ്, സിനി, ലിസ്യു ജോസ്, പൊന്നമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments