കെ.എസ്.ഇ.ബി പാലാ ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഉപഭോക്തൃ സംഗമം പാലാ കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം സമയബന്ധിതമായി പ്രദാനം ചെയ്യുക, ഉപഭോക്താക്കളുമായുള്ള ഹൃദയബന്ധം കൂടുതല്‍ ഊഷ്മളവും വിശ്വസ്തവുമാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഒക്ടോബര്‍ 8 വരെ ഉപഭോക്തൃ സേവനവാരമായി ആചരിക്കുന്നത്.
ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഈരാറ്റുപേട്ട സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീ. ശ്രീകുമാര്‍ എ.എം വിഷയാവതരണം നടത്തി. പാലാ, ഇലക്ട്രിക്കല്‍ സെക്ഷന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീമതി അശ്വതി വി.എസ്. സുരക്ഷ ബോധവത്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി.
പരിപാടിയില്‍ പങ്കെടുത്ത മത സാമൂഹിക സാംസ്‌കാരിക പ്രതിനിധികള്‍, ഹൈടെന്ന്‍ ഉപഭോക്താക്കളുടെ പ്രതിനിധികള്‍, വിവിധ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും, അവര്‍ ഉന്നയിച്ച സംശയങ്ങള്‍ക്കും പരാതികള്‍ക്കം വൈദ്യുതി ബോര്‍ഡ് അധികാരികള്‍ മറുപടി നല്‍കുകയും ചെയ്തു. പാലാ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിബിന്‍ ജി.എസ് സ്വാഗതവും രാമപുരം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റെയ്‌മോള്‍ പവിത്രന്‍ നന്ദിയും പറഞ്ഞു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments