Latest News
Loading...

കിഴതടിയൂര്‍ പള്ളിയില്‍ തിരുനാളിന് കൊടിയേറി



കിഴതടിയൂര്‍ പള്ളിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് കൊടിയേറി.  മോണ്‍. ഫാദര്‍ ജോസഫ് തടത്തില്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. പള്ളി വികാരി ഫാദര്‍ തോമസ് പുന്നത്താനം, അസിസ്റ്റന്റ് വികാരി ഫാദര്‍ മാത്യു വെണ്ണായിപള്ളി,  ഫാദര്‍ സെബാസ്റ്റ്യന്‍ ആലപ്പാട്ടുകുന്നേല്‍ തുടങ്ങിയവര്‍ സഹ കാര്‍മ്മികന്‍മാരായിരുന്നു. 




ജോഷി തുപ്പിലഞ്ഞിയില്‍, കൈക്കാരന്‍മാരായ ടോമി കട്ടൂപ്പാറയില്‍, കെ .സി ജോസഫ് കൂനംകുന്നേല്‍, ജോജി ജോര്‍ജ് പൊന്നാടം വാക്കല്‍, പി.ജെ തോമസ് പനയ്ക്കല്‍, രാജേഷ് വാളിപ്‌ളാക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 




26ന് രാവിലെ 8.30ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ തിരുസ്വരൂപം പരസ്യ വണക്കത്തിന് പ്രതിഷ്ഠിക്കും. പ്രധാന തിരുനാള്‍ ദിനമായ 28ന് രാവിലെ 5.15 നെയ്യപ്പ നേര്‍ച്ച വെഞ്ചിരിപ്പ് നടക്കും. പത്തിന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഘോഷകരമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments