Latest News
Loading...

മുനമ്പത്തെ കടലിൻ്റെ മക്കൾക്ക് ഐക്യദാർഢ്യവുമായി ഏ.കെ സി. സി ചക്കാമ്പുഴ യൂണിറ്റ്.


മുനമ്പത്തു നിന്നും കുടിയിറക്ക് ഭീഷണി നേരിടുന്ന കടലോര മക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ കെ സി സി ചക്കാമ്പുഴ യൂണിറ്റ് പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് സണ്ണി കുരിശുമൂട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് ട്രഷറർ പി. ജെ മാത്യു പാലത്താനപടവിൽ പ്രമേയം അവതരിപ്പിച്ചു.



കാലങ്ങളായി മുനമ്പത്ത് അധിവസിക്കുന്ന കടലോര മക്കളെ കുടിയിറക്കുവാനുള്ള വഖഫ് ബോർസ് നിലപാടിനെ ശക്തമായി എതിർത്തും വക്കഫ് നിയമ ഭേദഗതി എതിർക്കുന്ന ഇടത് വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാട് പുനർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമാണ് പ്രമേയം അവതരിപ്പിച്ചത്. യോഗത്തിൽ യൂണിറ്റ് സെക്രട്ടറി തങ്കച്ചൻ കളരിക്കാട്ട് കിൻഫ്രാ ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ബേബി ഉഴുത്തുവാൻ, ബിനോയ് ചെറുനിലം, തുടങ്ങിയവർ സംസാരിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments