Latest News
Loading...

ലൈബ്രറികള്‍ക്ക് ഉപകരണ വിതരണം നടത്തി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്



ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ വിവിധ ലൈബ്രറികള്‍ക്ക് അടിസ്ഥാന സൌകര്യവികസനവുമായി ബന്ധപ്പെട്ട് കംപ്യൂട്ടര്‍, ടെലിവിഷന്‍, അലമാര, പ്രിന്റര്‍ എന്നിങ്ങനെ വിവിധ ഉപകരണങ്ങളുടെ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലില്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് ഉദ്ഘാടനം നിര്‍വഹിച്ചു. 




ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ്കുട്ടി ജോസഫ്, ഗീതാ നോബിള്‍, സ്കറിയാ ജോര്‍ജ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യൂ സ്വാഗതവും, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്കുമാര്‍.ബി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഓമന ഗോപാലന്‍, മെമ്പര്‍മാരായ ശ്രീകല.ആര്‍, ബിന്ദു സെബാസ്റ്റ്യന്‍, രമാമോഹനന്‍, ജോസഫ് ജോര്‍ജ്, മിനി സാവിയോ, അക്ഷയ്ഹരി, ജെറ്റോ ജോസ്, സെക്രട്ടറി ബാബുരാജ്.കെ എന്നിവര്‍ സംസാരിച്ചു.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments