Latest News
Loading...

മാലിന്യം റോഡിൽ തള്ളി, നാട്ടുകാർ തിരികെ വാരിച്ചു




തീക്കോയി ഞണ്ടുകല്ല് റോഡിൽ ജനവാസ കേന്ദ്രത്തിൽ കൊണ്ടുവന്നു തള്ളിയ മാലിന്യം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ തിരികെ വാരിച്ചു.  രാത്രിയിലാണ് തീക്കോയി ഞണ്ടുകല്ല് കളത്തൂക്കടവ് റോഡിൽ മാലിന്യങ്ങൾ കൊണ്ടുവന്നു തള്ളിയത് 



സമീപ വീടുകളിലെ സി സി റ്റി വി ദൃശ്യങ്ങൾ പരിശോധിച്ച നാട്ടുകാർ ആളെ കണ്ടെത്തുകയും വാർഡ് മെമ്പർ സിറിൾ താഴത്തുപറമ്പിലിന്റെ നേതൃത്വത്തിൽ മാലിന്യം തിരികെ വാരിക്കുകയുമായിരുന്നു. കൂടാതെ പോലീസിലും വിവരം അറിയിച്ചു. മാലിന്യം തള്ളിയ ആളോട് നാളെ സ്റ്റേഷനിൽ ഹാജരാവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനി മാലിന്യം നിക്ഷേപിക്കുന്നവരെ  സംഘടിച്ചു പിടിക്കാൻ ആണ് നാട്ടുകാരുടെ  തീരുമാനം



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments