പാലാ സെൻ്റ്.തോമസ് HSS ലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ വേറിട്ട ഗുരുപൂജയുമായി അദ്ധ്യാപകദിനാചരണം നടത്തി. സ്കൂളിൽ നടന്ന അദ്ധ്യാപകദിനാഘോഷം സകൂൾ പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുൻഅദ്ധ്യാപകനായിരുന്ന റ്റി.പി. ജോസഫ് സാറിനെയും മുൻപ്രിൻസിപ്പലും പാലാ കോർപ്പറേറ്റ് മുൻ കോർപ്പറേറ്റ് സെക്രട്ടറിയായിരുന്ന ഫാ. ബർക്കുമാൻസ് കുന്നുംപുറത്തിനെയും പൊന്നാടയണിയിച്ച് ആദരിച്ചു.
സ്കൂളിൽ കുട്ടികൾ തന്നെ കൃഷി ചെയ്തുണ്ടാക്കിയ വിഷരഹിത പച്ചക്കറി സമ്മാനമായി നൽകി. NSS പ്രോഗ്രാം ഓഫീസർ അൽഫോൻസാ ജോസഫ്, റോവർ ലീഡർ നോബി ഡൊമിനിക്ക്, റെയ്ഞ്ചർ ലീഡർ അനിറ്റ അലക്സ് , വിമുക്തി ക്ലബ് കോർഡിനേറ്റർ റെജി മാത്യു, സ്കൂൾ ചെയർപേഴ്സൺ കുമാരി ആഷ്ലി മരിയ എന്നിവർ പ്രസംഗിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments