Latest News
Loading...

യോഗാ പരിശിലനം ആരംഭിച്ചു




പൂഞ്ഞാർ തെക്കക്കര ആയുർവ്വേദ ഡിസ്പെൻസറി ഹെൽത്ത് ആൻഡ് വെൽനസ് സെൻ്റർ ആയതിൻ്റെ ഭാഗമായി 60 വയസിന് മുകളിലുള്ള വയോജനങ്ങൾക്കായി യോഗ പരിശീലനം ആരംഭിച്ചു. എല്ലാ വ്യാഴാഴ്ചയും രാവിലെ 11 മുതൽ 12 വരെയാണ് പരിശീലനം നൽകുന്നത്, പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽ കുമാർ മഞ്ഞപ്ളാക്കൽ നിർവ്വഹിച്ചു. 



.ആയുർവ്വേദ മെഡിക്കൽ ഓഫീസർ Dr സൗമ്യ. യോഗ ഇൻസ്ട്രകറ്റർ Dr ബ്ലെസി എന്നിവർ പ്രസംഗിച്ചു. മറ്റുള്ളവർക്കായി എല്ലാ ദിവസങ്ങളിലും യോഗ ഇൻസ്ട്രക്റ്ററുടെ സേവനം ആയുർവ്വേദ ഡിസ്പെൻസറിയിൽ ഉണ്ടായിരിക്കുന്നതാണ് എന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments