ചെത്തിമറ്റം ഓഡിയോസിന്റെ 2024 ലെ ഏറ്റവും പുതിയ ഓണപ്പാട്ടിന്റെ ഓഡിയോ പതിപ്പ് തിരുവനന്തപുരത്ത് സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറും കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ . H ദിനേശൻ IAS പ്രകാശനം ചെയ്തു. നിറയോണം എന്ന ഓണപ്പാട്ടിനു ശേഷം പൊന്നോണ നിലാവ് എന്ന മനോഹരമായ ഓണപ്പാട്ട് മലയാളികൾക്കായി സമർപ്പിച്ചിട്ടുള്ളത് ചെത്തിമറ്റം ഓഡിയോസിന് വേണ്ടി
സെബാസ്റ്റ്യൻ ചെത്തിമറ്റമാണ്.ഗവ. സെക്രട്ടറിയറ്റിൽ ജോയിന്റ് സെക്രട്ടറിയും കേരള സാമൂഹ്യ സുരക്ഷാ മിഷനിൽ അസിസ്റ്റന്റ് ഡയറക്ടറുമായ സന്തോഷ് ജേക്കബ് ആണ് ഗാനരചന. മനസിനെ തൊട്ടുണർത്തുന്ന ഈണം നൽകി ആലപിച്ചിരിക്കുന്നത് സ്വരലയ സ്‌കൂളുകളുടെ ഡയറക്ടർ കൂടിയായ ശ്രീ. സുജിത് തൊടുപുഴ ആണ്. നിരവധി നല്ല ഗാനങ്ങൾ ഈ കൂട്ടുകെട്ടിൽ നിന്നും ഉണ്ടായിട്ടുണ്ട്.
ഓണമായാലും മറ്റെന്ത് ആഘോഷമാണെങ്കിലും പുറത്തിറങ്ങുന്ന അധികം പാട്ടുകളും യുവജനങ്ങൾക്കിഷ്ടമുള്ള തട്ടുപൊളിപ്പൻ മാതൃകയിലാണ്. എന്നാൽ ഇത് ഏത് പ്രായക്കാർക്കും രുചിക്കണമെന്നില്ല. ഇത് ഉൾക്കൊണ്ടുകൊണ്ടാണ് എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ പൊന്നോണ നിലാവ് രചിച്ചിട്ടുള്ളത്. ഈ ഗാനം എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയും എന്നുറപ്പാണ്.
സെബാസ്റ്റ്യൻ ജേക്കബ് ചെത്തിമറ്റത്തിൽ ഓഡിയോസ് നിർമ്മിച്ചിരിക്കുന്ന ഓണപ്പാട്ടുകൾക്ക് വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് ജേക്കബ് ചെത്തിമറ്റത്തിൽ ആണ്.
ഇദ്ദേഹം തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിലെ ജോയിൻ്റ് സെക്രട്ടറി ആയി സേവനം ചെയ്യുന്നു. ഭാര്യ സിന്ദു തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിൽ അണ്ടർ സെക്രട്ടറിയാണ്.
മുൻകാലങ്ങളിൽ മേലുകാവ് മോസ്ക്കോ സ്വദേശിയായ സന്തോഷ് ജേക്കബ് ന്റെ നിരവധി പാട്ടുകൾ പുറത്തിറങ്ങുകയും ആ പാട്ടുകൾ എല്ലാം ജനങ്ങൾ ഏറ്റെടുത്തതുമാണ്. ഈ വർഷവും പൊന്നോണത്തെ വരവേൽക്കാനായി അദ്ദേഹം വരികൾ എഴുതിയിരിക്കുകയാണ്. ഗാനരചയിതാവ് മാത്രം അല്ല
കരകൗശലത്തിൽ വിസ്മ്മയം തീർക്കുന്ന ഒരു കലാകാരൻ കൂടിയാണ്. ഇദ്ദേഹത്തിൻ്റെ ഏതാനും കവിത സമാഹാരവും പ്രകാശനം ചെയ്ത്തിട്ടുണ്ട്. ഇപ്പോഴും തൻ്റെ തിരക്കുകൾകിടയിലും എഴുതുവാൻ സമയം കണ്ടെത്തുന്നു.
പഠന സമയത്ത് തന്നെ സ്കൂളിലും കോളേജുകളിലും നിരവധി കഥകളും കവിതകളും എഴുതിയിട്ടുണ്ട്. ഈ കഴിവ് കിട്ടിയത് താൻ ജനിച്ചു വളർന്നത് ഒരു ഗ്രാമത്തിലായതിനാലും ആ ഗ്രാമവും അതിന്റെ പശ്ചാത്തലങ്ങളും എപ്പോഴും തന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതിനാലുമാണ്. അതുകൊണ്ട് തന്നെയാണ് ഒരു പ്രചോദനമായി എഴുത്തിനെ മുന്നോട്ട് കൊണ്ട് പോകുവാൻ കഴിയുന്നത് എന്നും അദേഹം പറയുന്നു. ഗ്രാമത്തിലെ പഴയ ഓർമ്മകൾ ഓരോ വ്യക്തികൾ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഈ മേഖലയിൽ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് ഇനിയും പഴയ കാലങ്ങളിലെ ഒരുപാട് ഓർമ്മകൾ അന്യം നിന്നു പോയ നിരവധി കാര്യങ്ങൾ ഇതൊക്കെ ഓർക്കുമ്പോൾ എപ്പോഴും അത് എഴുതുമ്പോൾ കഥകളായും കവിതകളായും മാറുന്നു. വളർന്ന് വരുന്ന യുവതലമുറയോട് പറയാനുള്ളത് എത്രമാത്രം വായന ശീലം ഉണ്ടവണം ഏത് തരം പുസ്തകങ്ങൾ ആണെങ്കിലും അവ വായിക്കു കയും ആ വായനാശീലത്തിലൂടെ നമ്മുടെ ചിന്തകളും നമ്മുടെ മനോഭാവങ്ങളും പൊതുസമൂഹത്തോട് ഒരു മാറ്റം വരുത്തും അതിലൂടെ നമ്മുടെ ജീവിതവും മാറി മറിയും നിങ്ങളുടെ പഠനത്തിനും അത് ഉപകാരപ്പെടും. .
തങ്ങളുടെ ചെറുപ്പകാലങ്ങളിൽ ബുക്കുകൾ ഒന്നും അത്ര സുലഭമായി ലഭിച്ചിരുന്നില്ല എങ്കിലും വായനശാലകളിൽ കാത്തുനിന്ന് പുസ്തകങ്ങൾ എടുക്കുകയും വായിക്കുകയും ചെയ്തതിന്റെ ഫലമായി ആണ് ഇപ്പോൾ എഴുതുവൻ തനിക്ക് കഴിയുന്നത്. ഇപ്പോൾ നിങ്ങൾക്ക് വായിക്കണം എന്ന് തോന്നിയാൽ ബുക്കുകൾ ഒക്കെ നിങ്ങൾക്ക് സുലഭമായി ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത് മൊബൈൽ ഫോണുകളിൽ മാത്രം ആശ്രയിക്കാതെ വായനാശീലം ഉള്ളവരായി വളരുവാൻ കഴിയണം. ഇതാണ് ഈ പുത്തൻ തലമുറയോട് പറയുവൻ ഉളളത് ഇനിയും എഴുത്തുകളും കഥകളും ഒരുപാട് തൻെറ മനസ്സിലും തൻ്റെ ഡയറിയിലും അത് എഴുതി വെച്ചിട്ടുണ്ട് ഒരോ അവസരങ്ങളിലും പുറത്തിറക്കും എന്നും അദ്ദേഹം പറഞ്ഞു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments