Latest News
Loading...

പാലായെ ഞെട്ടിച്ച അപകടം. ട്രക്ക് ഡ്രൈവര്‍ കീഴടങ്ങി



പാലാ ആര്‍.വി ജംഗ്ഷനില്‍ യുവാക്കളെ ഇടിച്ചിട്ടശേഷം അടിയില്‍ കുടുങ്ങിയ സ്‌കൂട്ടറുമായി ഓടിച്ചുപോയ ലോറി ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി. അടൂര്‍ സ്വദേശി അച്യുതന്‍ (അച്ചു-29) ആണ് കീഴടങ്ങിയത്. എറണാകുളം സ്വദേശിയുടേതാണ് വാഹനം. 




.തിങ്കള്‍ രാത്രി 11.30-ഓടെയാണ് അപകടമുണ്ടായത്. സമാന്തര റോഡിലൂടെയെത്തിയ ലോറി സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. എട്ട് കിലോമീറ്ററോളം ഓടിയശേഷം വൈദ്യുതി പോസ്റ്റിലിടിച്ചതോടെ വാഹനം നിര്‍ത്തി ഡ്രൈവര്‍ ഓടിരക്ഷപെടുകയായിരുന്നു



.പോലീസ് അന്വേഷണം ശക്തമാക്കിയതോടെ ഗത്യന്തരമില്ലാതെ അച്യുതന്‍ കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ യുവാക്കള്‍ ചികിത്സയില്‍ തുടരുകയാണ്.




.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments