Latest News
Loading...

ലിസി ബേബി മുളയിങ്കൽ വനിതാ കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡൻ്റ്.



 കേരള കോൺഗ്രസ് (എം) ൻ്റെ പോഷക സംഘടനയായ വനിതാ കോൺഗ്രസ് (എം)ൻ്റെ പാലാ നിയോജക മണ്ഡലം പ്രസിഡൻ്റായി രാമപുരം സ്വദേശിനി ലിസി ബേബി മുളയിങ്കലിനെ തിരഞ്ഞെടുത്തു. വനിതാ കോൺഗ്രസ് (എം) നിയോജക മണ്ഡലം കൺവൻഷനിൽ വച്ചാണ് തിരഞ്ഞെടുപ്പു നടന്നത്. 




രാമപുരം ഗ്രാമപഞ്ചായത്ത് മെമ്പർ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ, വനിതാ കോൺഗ്രസ് (എം) സംസ്ഥാന വൈസ്.പ്രസിഡൻ്റ് എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാലായിൽ നടന്ന കൺവെൻഷൻ പാർട്ടി ചെയർമാൻ ജോസ് Kമാണി MP ഉദ്ഘാടനം ചെയ്തു. 



വനിതാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡൻ്റ് പെണ്ണമ്മ ടീച്ചർ, കേരള കോൺഗ്രസ്(എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് പ്രൊഫ.ലോപ്പസ് മാത്യു, കോട്ടയം ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി, വനിതാ കോൺഗ്രസ് (എം) മുൻ നിയോജകമണ്ഡലം പ്രസിഡൻ്റും, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ റാണി ജോസഫ് പാർട്ടി സംസ്ഥാന കമ്മറ്റി അംഗവും, ഉഴവൂർ ബ്ലോക്കു പഞ്ചായത്തംഗവുമായ ബൈജു ജോൺ പുതിയിടത്തു ചാലിൽ , കിൻഫ്ര ചെയർമാൻ ബേബി ഉഴുത്തുവാൽ , പാലാ നിയോജക മണ്ഡലം സെക്രട്ടറി ബെന്നി തെരുവത്ത്, ജിജി തമ്പി, സണ്ണി എന്നിവർ പ്രസംഗിച്ചു.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments