Latest News
Loading...

മൂന്നിലവിനെ ESA പരിധിയിൽ ഉൾപ്പെടുത്തണം



ഇന്ത്യ ഗവണ്മെന്റ് 2024 സെപ്റ്റംബർ മാസം പ്രസിദ്ധം ചെയ്യുന്ന പരിസ്ഥിതി മൃദുല പ്രദേശങ്ങളുടെ (ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയ -ഇ. എസ്. എ ) അന്തിമ വിജ്ഞാപനത്തിൽ മേലുകാവ് വില്ലേജിനെ നില നിർത്തുകയും , മൂന്നിലവ് വില്ലേജിനെ കൂടി ഉൾപ്പെടുത്തുകയും വേണമെന്ന് ഈ പ്രദേശത്തു പാർക്കുന്ന മുഖ്യ ആദിവാസി ജനതയുടെ അംഗീകൃത പ്രസ്ഥാനമായ "മല അരയ സംരക്ഷണ സമിതി " സംസ്ഥാന കമ്മിറ്റി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം, ഇപ്പോൾ ജനവാസ പ്രദേശമായ ഇവിടം പാറമട ഖനന ലോബികളും പ്രകൃതി വിഭവ അമിത ചൂഷണക്കാരും കടന്നു കയ്യേറി മുച്ചൂടും നശിപ്പിക്കു ന്നതിനു ഇടയാക്കും..




മേലുകാവ് വില്ലേജ് കടുത്ത ആഘാതമേൽപ്പിക്കുന്ന നിർമ്മാണങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമികുലുക്കം, ജലക്ഷാമം ഒക്കെ അനുഭവിക്കുന്നുണ്ട്. ഇ. എസ്. എ. ലിസ്റ്റിൽ പെട്ട സ്ഥലത്ത് 20,000 സ്‌ക്വയർ മീറ്ററിന് മേൽ വരുന്ന വമ്പൻ കെട്ടിട നിർമ്മാണം, 50 ഹെക്റ്ററിന് മേൽ വരുന്ന ടൗൺഷിപ്, റെഡ്കാറ്റഗറി വ്യവസായ ങ്ങൾ, വമ്പൻ തടി മില്ലുകൾ എന്നിവക്ക് മാത്രമേ വില ക്കുള്ളൂ. സ്വന്തം പുരയിടത്തിൽ വാർക്ക വീട് പണിയുന്നതിനോ, കൃഷി ചെയ്യുന്നതിനോ, മരം മുറിക്കുന്ന തിനോ ഒന്നും വിലക്കില്ല. 




എന്നാൽ അതൊക്കെ മറച്ചു വെച്ച് ഇ. എസ്. എ. പ്രദേശത്ത് കിളക്കുവാൻ പാടില്ല, മരം മുറിക്കുവാൻ പാടില്ല, വീട് പണിയാൻ അനുവദിക്കില്ല.. എന്നൊക്കെ ഭീതി പരത്തി ജനങ്ങളെ ഇ. എസ്. എ. ലിസ്റ്റിന് എതിരെ യാക്കാനുള്ള കുതന്ത്രങ്ങൾ പയറ്റുകയാണ് ഇപ്പോൾ. പഞ്ചായത്ത് വിളിച്ചു കൂട്ടുന്ന വാർഡ് ഗ്രാമ സഭ കളിൽ പൗരന്മാരിൽ നിന്നും ഇ. എസ്. എ. നിയന്ത്രണങ്ങൾ സംബന്ധിച്ച വിവരങ്ങളും അമിത ചൂഷണത്തിന്റെ ദോഷങ്ങളും മറച്ചു പിടിച്ച് സാധാരണ ക്കാരായ പൊതു ജനങ്ങളെ ശാസ് ത്രീയ കാര്യങ്ങളിൽ പോലും വഞ്ചിച്ചു കൊണ്ടിരിക്കുക യാണ്. പഞ്ചായത്തിലെ വോട്ടർമാർ തെറ്റി ധരിക്കപ്പെടുന്നു എന്നാണ് 13ൽ 11 വാർഡിലെയും ഇ. എസ്. എ.വിരുദ്ധ പ്രമേയത്തി നോടുള്ള വോട്ടെടുപ്പ് ഫലം കാണിക്കുന്നത്. 



രണ്ടു വാർഡിൽ മാത്രമേ ഇ. എസ്. എ. ക്ക്‌ അനുകൂല ഭൂരിപക്ഷം കിട്ടിയുള്ളൂ. അവിടെയാകട്ടെ ഹാജറിൽ കോറം ആയിട്ടില്ലായിരുന്നു എന്നാരോപിച്ചു അത് റദ്ദ് ചെയ്തു വീണ്ടും ഗ്രാമ സഭ വിളിച്ചു ചേർക്കാൻ നോക്കുന്നു. 
പ്ലാസ്റ്റിക് നിരോധനം, തെരുവ് നായ പ്രശ്നം, ആസ്ബസ്‌റ്റോസ് നിരോധനം ഒക്കെ വന്നപ്പോൾ പൊതു ജനങ്ങളെ ബോധ വൽക്കരിച്ചു നടന്ന പഞ്ചായത്ത് അധികൃതർ ഇ. എസ്. എ. ലിസ്റ്റിലെ ശാസ്ത്രീയ പഠനം മറച്ചു വെക്കുവാൻ അമിത താല്പര്യം എടുക്കുന്നത് നിഗൂഢമാണ്. 
രണ്ടു വർഷം മുമ്പ് ഇ. എസ്. എ. ലിസ്റ്റിൽ ഉള്ള കൂട്ടിക്കൽ വില്ലേജിൽ ഭീകര മായ ഉരുൾ പൊട്ടൽ ഉണ്ടായതും, വയനാട് മുണ്ടക്കൈ യിൽ മുന്നറിയിച്ച തിനേക്കാൾ കഠിന മായ ദുരന്തം ഉണ്ടായതും പ്രകൃതിയുടെ തിരിച്ചടി യാണ്. 




ഇക്കാര്യങ്ങൾ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയ ത്തെ അറിയിക്കുമെന്നും എല്ലാ പൗരന്മാരുടെയും ഒപ്പിട്ട് ഭീമഹർജി കേന്ദ്രത്തിന് കൊടുക്കുമെന്നും നേതാക്കൾ അറിയിച്ചു.
പാലായിൽ നടന്ന മീഡിയ സമ്മേളനത്തിൽ മലഅരയസമിതി യുടെ സംസ്ഥാന പ്രസിഡണ്ട്‌ വി. എസ്. ജോൺസൺ, മുൻ പ്രസിഡന്റ്‌ വി. എസ്. സാമൂവൽ, ട്രഷറർ കെ. ജി. ജോൺസൺ എന്നിവർ പങ്കെടുത്തു. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments