കോട്ടയം എസ്‌എംഇ കോളേജില്‍ നിന്നും ഇന്നലെ കാണാതായ വിദ്യാത്ഥിയുടെ മൃതദേഹം കുടമാളൂർ പാലത്തിന് സമീപം മീനച്ചില്‍ പുഴയില്‍ നിന്നും കണ്ടെടുത്തു. എസ്‌എംഇ കോളേജിലെ ഒന്നാം വർഷ എംഎല്‍ടി വിദ്യാർത്ഥിയായ അജാസ് ഖാനാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി മുതലാണ് വിദ്യാർത്ഥിയെ കാണാതായത്.
പനമ്ബാലം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലില്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കുടമാളൂർ പുഴയില്‍ ഫയർ ഫോഴ്സ് തെരച്ചില്‍ നടത്തിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അജാസ് ഖാൻ ജീവനൊടുക്കിയതാവാമെന്നാണ് സംശയം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments