പന കുറുക്ക് മുതൽ ചേന പായസം വരെ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ യു.പി.വിഭാഗം ഭക്ഷ്യമേള ശ്രദ്ധേയമായി. പുതുതലമുറ കണ്ടിട്ടില്ലാത്ത പഴയ തലമുറകളുടെ ഇഷ്ട വിഭവങ്ങളായ പന കുറുക്ക് മുതൽ ചേന പായസംവരെ നാവിൽ തേനുറും രുചിയായി മാറി. വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും മുത്തശ്ശൻമാരും മുത്തശ്ശിമാരും ചേർന്ന് വിഭവങ്ങൾ ഒരുക്കിയപ്പോൾ നാടൻ വിഭവങ്ങളുടെ കലവറയായി സ്കൂൾ ഓഡിറ്റോറിയം മാറി പ്ലാവില തോരൻ മുതൽചേമ്പ് തോരൻ വരെയുള്ള ഇലകറികളും മേളയിൽ ഇടംപിടിച്ചു.
മേളയ്ക്ക് ശേഷം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഭക്ഷ്യവസ്തുക്കൾ പങ്കുവെച്ച് സ്നേഹവിരുന്നും നടത്തി പഞ്ചായത്ത് മെബർ രമേശ് ഇലവുങ്കൽ മേള ഉദ്ഘാടനം ചെയ്തു പുർവ്വ വിദ്യാർത്ഥിയും കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശൂപത്രി ഡയറ്റിഷ്യൻ റോസ് റ്റോം ക്ലാസ്സ് നയിച്ചു ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് അധ്യാപകരായ അജൂജോർജ് ഹണി ഫ്രാൻസിസ് . പ്രിയമോൾവിസി എന്നിവർ നേതൃർത്വം നല്കി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments