40 വർഷം മുമ്പത്തെ ഓർമ്മകളും അതിനുശേഷം ഉള്ള വേറിട്ട ജീവിത അനുഭവങ്ങളുമായി പാലാ സെൻറ് തോമസ് കോളേജ് 1982- 84 ബാച്ചിലെ എം എ ഹിന്ദി വിദ്യാർത്ഥികൾ തങ്ങൾ പഠിച്ച കോളേജ് ക്യാമ്പസിൽ പഠനശേഷം ആദ്യമായി ഒത്തുകൂടി. 15 പേർ പങ്കെടുത്തു. മൂന്നുപേർ വിദേശത്തായതിനാൽ പങ്കെടുത്തില്ല.
തങ്ങളുടെ സഹപാഠിയായ കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാഷ്ട്രപതിയോടൊപ്പം വിദേശ പര്യടനത്തിലായതിനാൽ പങ്കെടുക്കാത്തതി ന്റെ വിഷമം എല്ലാവർക്കും ഉണ്ടായിരുന്നു . അദ്ദേഹം വീഡിയോ കോൺഫറൻസിലൂടെ എല്ലാവരെയും കാണുകയും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ആശംസകൾ നേരുകയും ചെയ്തു. യാദോം കാ ഗുൽദസ്താ ( ഓർമ്മകളുടെ പൂച്ചെണ്ട്) എന്ന പേരിട്ട ഈ പരിപാടിയിൽ പങ്കെടുത്തവർ കോളേജ് കാമ്പസിലെത്തി സൗഹൃദം പുതുക്കി.
തങ്ങൾ പഠിച്ച കോളേജും പരിസരവും ചുറ്റി നടന്നു കണ്ടതിനുശേഷം ഹിന്ദി വിഭാഗത്തിൽ എത്തി തങ്ങളുടെ ഇളമുറക്കാരെ സന്ദർശിക്കുകയും അനുഭവങ്ങൾ പങ്കി ടുകയും ചെയ്തു. കോളേജ് പ്രിൻസിപ്പലും ഹിന്ദി വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും ഇവരെ ഹാർദ്ദമായി സ്വാഗതം ചെയ്തു. തങ്ങളെ സ്വീകരിച്ച എല്ലാവർക്കും നന്ദി പറഞ്ഞശേഷം കോളേജ് കാന്റീനിൽ എത്തി ഭക്ഷണം കഴിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യന് സ്വീകരണം നൽകാനും സെപ്റ്റംബർ 17ന് കോളജ് ഓഡിറ്റോറിയത്തിൽ ഹിന്ദി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കാനും തീരുമാനിച്ചാണ് എല്ലാവരും പിരിഞ്ഞത്
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments