Latest News
Loading...

പാലാ സെൻറ് തോമസ് കോളേജ് സ്ഥാപന ദിനത്തോടനുബന്ധിച്ച് ദിവ്യബലി



അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവ് ഉൾപ്പെടെയുള്ള നിസ്വാർത്ഥമതികളായ അനേകം വലിയ മനുഷ്യരുടെ ആത്മസമർപ്പണമായിരുന്നു പാലാ സെൻറ് തോമസ് കോളേജിന്റെ ഏറ്റവും വലിയ മൂലധനമെന്ന് മുഖ്യവികാരി ജനറാളും കോളേജ് മാനേജരുമായ മോൺ. റവ. ഡോ. ജോസഫ് തടത്തിൽ അഭിപ്രായപ്പെട്ടു. കോളേജ് സ്ഥാപന ദിനത്തോടനുബന്ധിച്ച് അർപ്പിച്ച ദിവ്യബലിയിൽ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.



ത്യാഗോജ്ജ്വലമായ ആ കാലഘട്ടത്തെ അനുസ്മരിച്ചും ലക്ഷ്യബോധത്തോടെയും പ്രതീക്ഷയോടെയും ഭാവിയെ നോക്കിയുമായിരിക്കണം നാം ജൂബിലിയുടെ ദിനങ്ങളെ ആഘോഷ പൂർണ്ണമാക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.  



വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ കെ. തോമസ്, ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ എന്നിവർക്കൊപ്പം കോളേജിലെ അധ്യാപകരായ മറ്റു വൈദികരും സഹകാർമ്മികരായിരുന്നു. പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, അധ്യാപകർ, അനധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments