രാമപുരം മാർ ആഗസ്തീനോസ് കോളേജ് 2004 -06 ബാച്ച് എം എസ് സി ഇലക്‌ട്രോണിക്‌സ് വിദ്യാർഥികൾ പൂർവ്വ വിദ്യാർഥി അധ്യാപക സംഗമം സംഘടിപ്പിച്ചു. 18 വർഷങ്ങൾക്ക് ശേഷം ആദ്യമായി നടത്തിയ ഈ ഒത്തുചേൽ സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും നല്ല നിമിഷങ്ങൾ സമ്മാനിച്ചു.
വരും വർഷങ്ങളിൽ വീണ്ടും കാണാമെന്ന ശുഭ പ്രതീക്ഷയോടെ യോഗം അവസാനിച്ചു. ഡിപ്പാർട്മെന്റ് മേധാവി അഭിലാഷ് വി.സംഗമം ഉദ്‌ഘാടനം ചെയ്തു. അധ്യാപകരായ കിഷോർ, ലിജിൻ ജോയി തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥി പ്രതിനിധികളായ ശ്രീകാന്ത് എസ് കൈമൾ, ലക്ഷ്മി എസ്, മാലിനി ജി എൽ തുടങ്ങിയവർ നേതൃത്വം നൽകി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments