Latest News
Loading...

സ്വാതന്ത്ര്യദിനാഘോഷം നടത്തി



വൈവിധ്യമാർന്ന പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം നടത്തി കുന്നോന്നി സെന്റ്.ജോസഫ്സ് യു. പി സ്കൂൾ. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാന അധ്യാപിക സിസ്റ്റർ കാതറിൻ ദേശീയ പതാക ഉയർത്തി, സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യ സമര സേനാനികൾക്ക് പ്രണാമം അർപ്പിച്ച് സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ കുട്ടികൾ അണിനിരന്നു.സേനാനികളുടെ സമര പോരാട്ടങ്ങളുടെ ലഘു വിവരണവും അവതരിപ്പിച്ചു.. 




ടാബ്ലോ ദേശഭക്തിഗാനം, ഫ്ലാഗ് നിർമ്മാണം, സ്വാതന്ത്ര്യദിന പതിപ്പ് തയ്യാറാക്കൽ,വിവിധ കലാപരിപാടികൾ എന്നിവയെല്ലാം കുട്ടികൾക്ക് സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ വീര്യം പകർന്നു കൊടുക്കുന്നവയായിരുന്നു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ മുഖ്യ ആകർഷണമായിരുന്നു.മാതാപിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സാന്നിധ്യവും ചടങ്ങിലുണ്ടായിരുന്നു. അധ്യാപകരും വിദ്യാർത്ഥികൾക്ക് പൂർണ്ണപിന്തുണയുമായി ചടങ്ങുകൾക്ക് നേതൃത്വം നൽകി.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments