Latest News
Loading...

വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു



KSM BOYS HIGH SCHOOL, കാരക്കാടിൽ ഇന്ത്യയുടെ 78-മത് സ്വാതന്ത്ര്യ ദിനാഘോഷം സോഷ്യൽ സയൻസ് ക്ലബ്‌ കൺവീനറും അധ്യാപികയുമായ ശ്രീമതി സുഹ്‌നയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു..എം എൽ.എ  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആഘോഷപരിപാടിയിൽ പതാക ഉയർത്തി സ്വാത ന്ത്ര്യ ദിന സന്ദേശം നൽകി. 





ഫൗസിയ ട്രസ്റ്റ്‌ സെക്രട്ടറി ശ്രീ.മുഹമ്മദ്‌ ആരിഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ചെയർമാൻ ശ്രീ.ഉനൈസ് ഖാസിമി അവർകൾ അധ്യക്ഷത വഹിച്ചു.. പി. ടി. എ പ്രസിഡന്റ്‌ ശ്രീ.ഹാരിസ് ഫലാഹി, എം. പി. ടി. എ പ്രസിഡന്റ്‌ ശ്രീമതി.നജീന കെ. എ, ഫൗസിയ ദീനിയാ ത്ത് മക്തബ് പ്രിൻസിപ്പാ ൾ ശ്രീ.ഹാഷിർ നദ് വി , മജ്‌ലിസ് ഖുർആനുൽ കരീം പ്രസിഡന്റ്‌ ശ്രീ.ഹാഷിം ദാറുസ്സലാം എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. 




പരിപാടിയിൽ സ്വാതന്ത്ര്യ സമരസേനാനികളോടുള്ള ആദരസൂചകമായി എം.എൽ. എ യും, മറ്റു അതിഥികളും ചേർന്ന് വൃക്ഷതൈകൾ നട്ടു.പി റ്റി എ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു.സ്കൂൾ ലീഡർ ആദിൽ വി. റഹീം യോഗത്തിൽ നന്ദി അർപ്പിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments