ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കമ്മിറ്റിയുടെ ആമുഖത്തില്‍ സംസ്ഥാന വനിത നേതൃത്വ പരിശീലന ക്യാമ്പ് വാഗമണ്ണില്‍ നാളെ നടക്കും. സമത്വം എന്ന ആശയം പൂര്‍ണമാവുക എന്ന യാഥാര്‍ത്ഥത്തിലേക്ക് കേരള സമൂഹം എത്തുന്നതിന് രാഷ്ട്രീയ തൊഴില്‍ മേഖലകളിലെ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് വനിതാ ജീവര്‍ക്കാര്‍ക്ക് വേണ്ടി ജോയിന്റ് കൗണ്‍സില്‍ നേതൃത്വം വനിതാ ജീവനക്കാര്‍ക്ക് വേണ്ടി ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10ന് നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം സിപിഐ സംസ്ഥാന കൗണ്‍സില്‍ സെക്രട്ടറി ബിനോയ് വിശ്വം നിര്‍വഹിക്കും. സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി.ബി ബിനു, കേരള മഹിളാസംഘം സെക്രട്ടറി ഇ എസ് ബിജിമോള്‍, ജോയിന്റ് കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എം എസ് സുഗൈദകുമാരി, ജോയിന്‍ കൗണ്‍സില്‍ വനിതാ കമ്മറ്റി സെക്രട്ടറി സെക്രട്ടറി എന്‍ എന്‍ പ്രജിത തുടങ്ങിയവര്‍ സംസാരിക്കും.
കര്‍മ്മനിരതമായ നേതൃത്വം എന്ന വിഷയത്തില്‍ ഇളവൂര്‍ ശ്രീകുമാര്‍, സമൂഹമാധ്യമങ്ങളിലെ സര്‍ഗാത്മകത എന്ന വിഷയത്തില്‍ ജിതേഷ് കണ്ണപുരം എന്നിവര്‍ ക്ലാസുകള്‍ നയിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കൃഷ്ണകുമാരി എസ് , ജോയിന്റ് കൗണ്‍സില്‍ വനിതാ കമ്മറ്റി പ്രസിഡന്റ് വി.വി ഹാപ്പി, കേരള ഫോക്‌ലോര്‍ അക്കാദമി അംഗം അഡ്വക്കേറ്റ് സുരേഷ് സോമ തുടങ്ങിയവര്‍ സംബന്ധിക്കും.
ബുധനാഴ്ച രാവിലെ 9 30 ന് ഇന്ത്യന്‍ ദേശീയത ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കല്‍ പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് രണ്ടു മുപ്പതിന് ജോയിന്റ് കൗണ്‍സില്‍ സംഘടനയും ഭാവി പ്രവര്‍ത്തനവും എന്ന വിഷയത്തില്‍ ചെയര്‍മാന്‍ കെ പി ഗോപകുമാര്‍ സംസാരിക്കും. സി കെ ആശാ എംഎല്‍എ രമ്യ എസ് ആനന്ദ് എന്നിവരും സംബന്ധിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments