Latest News
Loading...

ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ 'സെക്കൻഡറി സ്കൂളിൽ പ്രത്യേക പ്രാർത്ഥന നടത്തി.



ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ 'സെക്കൻഡറി സ്കൂളിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്കും വേദനിക്കുന്നവർക്കും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി. സഹജീവികളോടുള്ള ദുഃഖത്തിൽ പങ്കുചേരുന്നതാണ് ഏറ്റവും വലിയ മനുഷ്യസ്നേഹം എന്ന് പ്രാർത്ഥന നയിച്ച പ്രിൻസിപ്പാൾ ഫാ.സോമി മാത്യു പറഞ്ഞു ദൈവത്തിൻ്റെ പ്രത്യേക പരിപാലനം ലഭിക്കുന്നതിനുവേണ്ടി ദൈവത്തിൻറെ കരുണയ്ക്ക് വേണ്ടിയും നമ്മൾ പ്രത്യേകം പ്രാർത്ഥിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു . 



കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ ഉണ്ടായതെന്നും അതിൽ നിന്നും കരകയറനാനുള്ള ശക്തി ദുരന്തം നേരിട്ട ജനങ്ങൾക്ക് നൽകട്ടെയെന്ന് പ്രാർത്ഥന പൂർവ്വം ഹെഡ്മാസ്റ്റർ ദൈവത്തോട് യാചിച്ചു -രണ്ട് വിദ്യാലയങ്ങൾ  പ്രകൃതി ദുരന്തത്തിൽ '
ഇല്ലാതെ ആയി എന്നും എല്ലാ നഷ്ടപ്പെട്ട പാവങ്ങളുടെ വേദനയിൽ നിന്ന് കരകയറാൻ നമ്മൾക്കുപ്രത്യേകം പ്രാർത്ഥിക്കാമെന്ന് ഹെഡ്‌മാസ്റ്റർ അഭ്യർത്ഥിച്ചു




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments