മണിയംകുന്ന് സെൻ്റ് ജോസഫ് യു പി സ്കൂൾ മണിയംകുന്നിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമാ ദിനാചരണം നടത്തി.ലോകസമാധാനത്തിനും യുദ്ധത്തിനുമെതിരെ കുട്ടികളെല്ലാവരും പ്രതിജ്ഞ ചൊല്ലുകയും,ഹിരോഷിമ നാഗസാക്കി സംഭവത്തിന്റെ ഫലമായി ആ രാജ്യത്തിനുണ്ടായ ദുരവസ്ഥയെക്കുറിച്ചും, ജനങ്ങൾക്കുണ്ടായ ഗുരുതരആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും പ്രഭാഷണം സംഘടിപ്പിക്കുകയും ചെയ്തു.
കൂടാതെ കുട്ടികൾക്കായി പോസ്റ്റർ രചന മത്സരവും,സഡാക്കോ കൊക്ക് നിർമ്മാണവും നടത്തപ്പെട്ടു. അധ്യാപകാരായ സി. റൂബി ഡൊമിനിക്, സിനു ജോസഫ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. കുട്ടികൾ നിർമ്മിച്ച സഡാക്കോ കൊക്കുകളെ സ്കൂൾ മുറ്റത്തെ വൃക്ഷത്തിൽ പ്രദർശിപ്പിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments