Latest News
Loading...

എട്ടാമത്തെ സ്നേഹവീടിന്റെ താക്കോൽദാനം



കെ. ചിറ്റിലപ്പിള്ളി - എൻ.എസ്.എസ് ,എം.ജി യൂണിവേഴ്സിറ്റി സ്നേഹവീട് പദ്ധതിയുടെ 99-ാമത്തെ താക്കോൽദാനം നടത്തി. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നൽകുന്ന ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എൻ.എസ്.എസ്, എം.ജി യൂണിവേഴ്സിറ്റിയുമായി ചേർന്ന് മേലുകാവ് ഹെൻറി ബേക്കർ കോളേജിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് ഭവന നിർമ്മാണം പൂർത്തീകരിച്ചത്. പ്രിൻസിപ്പാൾ ഡോ.ജി എസ് ഗിരീഷ് കുമാർ, പ്രോഗ്രാം ഓഫീസർമാരായ ഡോ.ജിബിൻ മാത്യു ആഷ്‌ലി മെറീന മാത്യു എന്നിവർ ചേർന്ന് താക്കോൽദാനം നിർവഹിച്ചു.
 




മേലുകാവ് ഹെൻറി ബേക്കർ കോളേജ് സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റിയ അസുലഭ നിമിഷമാണ് ഈ സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറ്റത്തിലൂടെ നടന്നതെന്ന് പ്രിൻസിപ്പാൾ പറഞ്ഞു . പ്രസ്തുത പദ്ധതിയിൽ മേലുകാവ് ഹെൻറി ബേക്കർ കോളേജ് എൻ.എസ്.എസിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന 15 വീടുകളിൽ എട്ടാമത്തെ വീടിന്റെ താക്കോൽദാനമാണ് ഇന്ന് നടന്നതെന്ന് പ്രിൻസിപ്പാൾ കൂട്ടിച്ചേർത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജിബിൻ മാത്യു, ആഷ്‌ലി മെറീന മാത്യു, വോളന്റീർ സെക്രട്ടറി ആത്മജ തുടങ്ങിയവർ പ്രസംഗിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments