ഈരാറ്റുപേട്ട: ലഡാക്കിൽ വിനോദസഞ്ചാരത്തിനിടെ യുവാവ് മരിച്ചു. ഈരാറ്റുപേട്ട കൊല്ലംപറമ്പിൽ അഡ്വ. അബ്ദുൽ ഖാദറിന്റെ മകൻ കെ.എ. നിയാസ് (43) ആണ് മരിച്ചത്. ലഡാക്കിൽ ട്രക്കിങിനിടെ ഓക്‌സിജൻ ലഭിക്കാതെയിരുന്നു മരണമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ബുധനാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് ബന്ധുക്കൾ വിവരം അറിയുന്നത്. ശനിയാഴ്ചയാണ് നിയാസ് ഡൽഹിയിലേക്ക് പോയത്. ഡൽഹിയിലുള്ള ടൂർ ഓപ്പറേറ്ററുമായി ബന്ധപ്പെട്ടായിരുന്നു നിയാസ് ലഡാക്കിലേക്ക് പോയത്. മൃതദേഹം ലെയിലെ ആശുപത്രിയിൽ. എറണാകുളം ബി.എസ്.എൻ.എൽ. ഓഫീസിൽ ജെ.ടി.ഓ. ആയി ജോലി ചെയ്തുവരികയായിരുന്നു. മാതാവ്: സഹീറ. സഹോദരങ്ങൾ: സൂരജ്, നീന, അഞ്ചു. ഖബറക്കം പിന്നീട്
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments