Latest News
Loading...

ചൂണ്ടച്ചേരി കോളേജ് വിദ്യാര്‍ത്ഥി ഐ.വി യാത്രയ്ക്കിടെ മരിച്ചു




പാലാ ചൂണ്ടച്ചേരി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയെ ട്രെയിനില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഇലക്ട്രോണിക് ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജീനീയറിംഗ്  നാലാം വര്‍ഷ വിദ്യാര്‍ത്ഥി നോയല്‍ ജോബി (21) ആണ് മരിച്ചത്. കോളേജില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ വിസിറ്റിനായി ബാംഗ്‌ളൂരില്‍ പോയി മടങ്ങിയ സംഘാംഗമായിരുന്നു നോയല്‍. 




23-ാം തീയതിയാണ് 52 വിദ്യാര്‍ത്ഥികളും 3 അധ്യാപകരുമടങ്ങുന്ന സംഘം ഐ.വിയ്ക്കായി പോയത്. 28ന് മംഗലാപുരത്ത് നിന്നുമാണ് തിരികെ ട്രെയിനില്‍ യാത്ര ആരംഭിച്ചത്. എറണാകുളത്ത് എത്തിയപ്പോള്‍ കോഴിക്കോട് നിന്നും പോലീസ് വിളിക്കുമ്പോഴാണ് നോയല്‍ ട്രെയിനില്‍ ഇല്ലെന്ന് ഇവര്‍ അറിയുന്നത്. കോഴിക്കോട് ഭാഗത്ത് പാളത്തിന് സമീപം വീണ് കിടക്കുന്ന നിലയില്‍ നോയലിനെ പോലീസ് കണ്ടെത്തുകയായിരുന്നു. 




ഏറ്റുമാനൂര്‍ സ്വദേശിയാണ് നോയല്‍. നോയലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. ടോയ്‌ലെറ്റില്‍ പോയപ്പോഴോ മറ്റോ കാല്‍തെറ്റി വീണതാകാമെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് കുടുംബവും സഹപാഠികളും കോഴിക്കോട്ടെത്തി. സംസ്‌കാര ശുശ്രൂഷകള്‍ 30/08/2024  വെള്ളിയാഴ്ച വൈകുന്നേരം 3.00ന്   ഭവനത്തില്‍ ആരംഭിച്ച് ഏറ്റുമാനൂര്‍ ക്രിസ്തുരാജ് പള്ളി സിമിത്തേരിയില്‍ (ശാന്തിതീരം) നടക്കും.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments