Latest News
Loading...

ദുരിതം അനുഭവിക്കുന്നവര്‍ക്ക് വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കളും ശേഖരിച്ചു



ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളിലെ റെഡ് ക്രോസ് അംഗങ്ങള്‍ വയനാട്ടിലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കളും ശേഖരിച്ചു. റെഡ്‌ക്രോസ് അംഗങ്ങളും അധ്യാപകന്‍ ജോബി തെക്കേതിലും ചേര്‍ന്നാണ് ഈ ആവശ്യം  വിദ്യാര്‍ത്ഥികളെ അറിയിച്ചത്.   



രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധ്യാപകരും കൂടി ശേഖരിച്ച സാധനങ്ങള്‍  സംഘടന വഴി വയനാട്ടില്‍ എത്തിക്കും. വയനാട്ടില്‍ പ്രകൃതി ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രുഷകളും നടത്തി. ഹെഡ് മാസ്റ്റര്‍ ജോബെറ്റ് തോമസ്, അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്കി. 





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments