Latest News
Loading...

നാളെ ഭാരത് ബന്ദ് . കേരളത്തിൽ ഹർത്താൽ



പട്ടികജാതി പട്ടികവർഗ സംവരണപ്പട്ടിക അട്ടിമറിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് ആരോപിച്ച് നാളെ സംസ്ഥാനത്ത് ഹർത്താൽ . രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഭീം ആർമിയും വിവിധ സംഘടനകളും ദേശീയതലത്തിൽ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ഭാഗമായാണു ഹർത്താൽ എന്ന് ഊരുകൂട്ടം ഏകോപന സമിതി ചെയർമാൻ നോയൽ വി. ശാമുവേൽ അറിയിച്ചു. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാടിനെ ഒഴിവാക്കും.




ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എം സി എഫ്, വിടുതലൈ ചിരിതൈഗൾ കച്ഛി, ദളിത് സാംസ്കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ് ഹർത്താലിന് നേതൃത്വം നൽകുന്നത് . അതേസമയം, കേരളത്തിൽ പൊതുഗതാഗതത്തെയും സ്കൂ‌ളുകളുകൾ, പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർത്തനത്തെയും ബാധിക്കില്ല. എന്നാൽ സംഘടനകൾക്ക് ശക്തിയുള്ള കേന്ദ്രങ്ങളിൽ പ്രശ്നങ്ങളുണ്ടാകുമോ എന്നും സംശയിക്കുന്നുണ്ട്.



ചില വിഭാഗങ്ങൾ പിന്നാക്കം നിൽക്കുന്നതിന് കാരണം മറ്റ് ചിലർ സംവരണത്തിൻ്റെ നേട്ടം കൊയ്തെടുക്കുന്നതുകൊണ്ടാണെന്നാണ് കോടതി പറഞ്ഞതിൻ്റെ രത്നച്ചുരുക്കം. നിലവിലുള്ള എസ്‍സി/എസ്‍ടി ലിസ്റ്റ് ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് സംസ്ഥാന സർക്കാർ വിഭജിക്കണമെന്ന് കോടതി ഉത്തരവിട്ടു. ചുരുക്കത്തിൽ ഇന്ത്യൻ പാർലമെൻ്റിനും പ്രസിഡൻ്റിനും ഭരണഘടന നൽകിയ അധികാരം സുപ്രീം കോടതി റദ്ദാക്കി. ക്രീമിലെയർ നടപ്പാക്കില്ലെന്ന് ബിജെപി സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിലും ലിസ്റ്റ് വിഭജനത്തിൻ്റെ അടിസ്ഥാനം ക്രീമിലെയർ വിഭജനമാണെന്ന് കേന്ദ്രസർക്കാർ കണ്ടിട്ടില്ല. ഭരണഘടനാ വിരുദ്ധമായ ഉത്തരവ് മറികടക്കാൻ എന്തെങ്കിലും ചെയ്യുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല. വ്യക്തമായ വിവരങ്ങൾ ഇല്ലാതെ കോടതിയും സർക്കാരും നിയമനിർമാണം നടത്തുന്ന സാഹചര്യത്തിൽ സമഗ്രമായ ജാതി സെൻസസ് ദേശീയതലത്തിൽ നടത്തണമെന്നാണ് ഹർത്താലിലൂടെ ആവശ്യപ്പെടുന്നത്".

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments